Saturday October 20, 2018
Latest Updates

ജയലളിതയുടെ നില അതീവ ഗുരുതരം

ജയലളിതയുടെ നില അതീവ ഗുരുതരം

ചെന്നൈ: ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തില്‍.അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ്ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.. ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.വാര്‍ഡിലേക്കു മാറ്റിയിരുന്ന ജയലളിതയെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്കു മാറ്റി.രണ്ടു മാസമായി ചികിത്സയിലായിരുന്ന ജയലളിത ആരോഗ്യം വീണ്ടെടുക്കുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഹൃദയാഘാതമുണ്ടായത്.ഹൃദ്രോഗ വിദഗ്ധന്‍ ഉള്‍പ്പെടെയുള്ളവരുടെ നിരീക്ഷണത്തിലാണ് ജയലളിതയെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

അതിനിടെ വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകരാണ് അപ്പോളോ ആശുപത്രിക്കു മുമ്പില്‍ തടിച്ചുകൂടിയിരിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കാനും സാധ്യതയുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഗവര്‍ണര്‍ സി. വിദ്യാസാഗറുമായി സംസാരിച്ചു. എല്ലാ പൊലീസുകാരോടും അടിയന്ത്രിരമായി ജോലിക്കെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് വിവരം. ലണ്ടനില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെയ്ലിയുടെ സഹായം തേടിയതായും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹമാണ് ലണ്ടനില്‍നിന്ന് അപ്പോളോയിലെ ജയലളിതയെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടേയും പള്‍മനോളജിസ്റ്റുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ഇന്ന് രാത്രി വൈകി തമിഴ്നാട് മന്ത്രി സഭായോഗം അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. ആശുപത്രിക്കു പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയാണ്. പലരും പോലീസന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചെന്നൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്ത തമിഴ്നാടിന് ഉറക്കമില്ലാത്ത രാത്രിയാണ് നല്‍കിയത്. എഐഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ഹോസ്പിറ്റലിനു മുന്നില്‍ തടിച്ചുകൂടി.

ആശുപത്രിയും പരിസരപ്രദേശങ്ങളും കനത്ത പൊലീസ് കാവലിലാണ്. ഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി ആശുപത്രിയിലുണ്ട്. അപ്പോളോയിലേക്കുള്ള പ്രവേശന കവാടം വേലി കെട്ടി ആശുപത്രിക്കുള്ളിലേക്ക് ജനങ്ങള്‍ കടക്കുന്നത് തടഞ്ഞിട്ടുണ്ട്.

.

Scroll To Top