Wednesday December 07, 2016
Latest Updates

ജയലളിതയെ എഐഎഡിഎംകെ നിയമ സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു, നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ പതിവ് നാടകങ്ങളുടെ ആവര്‍ത്തനം

ജയലളിതയെ എഐഎഡിഎംകെ നിയമ സഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു, നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ പതിവ് നാടകങ്ങളുടെ ആവര്‍ത്തനം

ജയലളിതയെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി എഐഎഡിഎംകെ എം.എല്‍.എമാര്‍ തെരഞ്ഞെടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി നിലവില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന പനീര്‍സെല്‍വം രാജി വച്ചു.

ഏഴ് മാസത്തെ ഇടവേളക്കു ശേഷമാണ് മുഖ്യമന്ത്രിപദത്തിലേക്ക് ജയലളിത തിരികെയെത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പ്രത്യേക വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി തള്ളിയതാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ ജയലളിതക്ക് വഴിതുറന്നത്. വിധി വന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യതയും നീങ്ങി. മുഖ്യമന്ത്രിയായ ശേഷം ആറുമാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ചു നിയസഭാംഗമാവാനാവും ജയലളിതയുടെ ശ്രമം.

66 കോടിയുടെ അനധികൃത സ്വത്ത്‌സമ്പാദനക്കേസില്‍ നാലു വര്‍ഷം തടവിനും നൂറുകോടി രൂപ പിഴയടക്കാനും കഴിഞ്ഞ സെപ്റ്റംബര്‍ 27നായിരുന്നു ജയലളിത ശിക്ഷിക്കപ്പെട്ടത്. ഇതേതുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി പദം രാജിവക്ക്കുകയും, 29ന് പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ പതിനേഴിന് സുപ്രീംകോടതി ജയലളിതയ്ക്കു ജാമ്യം അനുവദിച്ചു.

ഇതു രണ്ടാംതവണയാണ് കോടതിയുടെ കനിവില്‍ ജയലളിത മുഖ്യമന്ത്രിയാകുന്നത്. നേരത്തേ 2002ല്‍ കൊടൈക്കനാല്‍ താന്‍സി ഭൂമിയിടപാട് കേസില്‍ കുറ്റവിമുക്തയായതിനെത്തുടര്‍ന്ന് ഇതേ മാതൃകയില്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. താന്‍സി കേസില്‍ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയലളിത മത്സരിക്കാതിരുന്ന 2001ലെ തെരഞ്ഞെടുപ്പില്‍ എഡിഎംകെ അധികാരത്തിലെത്തിയയതിനെത്തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇടപെട്ടതിനെ തുടര്‍ന്ന് രാജിവച്ചു മുഖ്യമന്ത്രി സ്ഥാനം പനീര്‍സെല്‍വത്തിന് കൈമാറി. പിന്നീട് 2002ല്‍ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും പനീര്‍സെല്‍വത്തെ രാജിവപ്പിച്ചു ജയലളിത അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.

 

Scroll To Top