Friday December 09, 2016
Latest Updates

ജയലളിത ആശുപത്രിയില്‍,നില ആശങ്കാജനകമെന്ന് അഭ്യൂഹങ്ങള്‍

ജയലളിത ആശുപത്രിയില്‍,നില ആശങ്കാജനകമെന്ന് അഭ്യൂഹങ്ങള്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍. കഴിഞ്ഞ ദിവസം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായത്.മുഖ്യമന്ത്രിക്കു കടുത്ത പനിയും നിര്‍ജ്ജലീകരണവുമാണെന്നും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ചികിത്സിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

മുഖ്യമന്ത്രിയായി രണ്ടാം തവണ അധികാരത്തിലെത്തിയതിനു ശേഷം ജയലളിത പൊതുവേദികളില്‍ വളരെ അപൂര്‍വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ.ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് മുന്‍മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു രംഗത്തുവരുന്നുണ്ട്.

കഴിഞ്ഞ മാസം നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ ജയലളിത വളരെ ക്ഷീണിതയായി പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.മാത്രമല്ല, മുഖ്യമന്ത്രി സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതും സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയതും ഇരുന്നുകൊണ്ടായിരുന്നു.

Scroll To Top