Tuesday December 06, 2016
Latest Updates

കളി മോഡിയോടോ ?… ദൂരദര്‍ശന്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 

കളി മോഡിയോടോ ?… ദൂരദര്‍ശന്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദബെന്നിനെ കുറിച്ച് വാര്‍ത്ത നല്‍കിയ ദൂരദര്‍ശന്‍ ഉദ്യോഗസ്ഥനെ ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റി. വി.എം വിനോലിനെയാണ് അഹമ്മദാബാദില്‍ നിന്ന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് വിനോലിന് സ്ഥലം മാറ്റം.

ജനുവരി 1 നാണ് 2 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന വാര്‍ത്ത പുറത്ത് വിട്ടത്. തനിക്ക് ഒരുക്കിയ സുരക്ഷ എന്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യശോദ ബെന്‍ നല്‍കിയ വിവരാവകാശത്തെ കുറിച്ചായിരുന്നു വാര്‍ത്ത. പിന്നീട് ഈ വാര്‍ത്ത ദേശീയ ശ്രദ്ധ നേടിയിരുന്നു.

വിനോലിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറായിട്ടില്ല. സ്ഥലം മാറ്റാനുള്ള തീരുമാനം ചാനലിന്റേത് മാത്രമാണെന്നാണ് മന്ത്രാലയം പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്ത പുറത്ത് വിട്ടതിന്റെ തൊട്ടടുത്ത ദിവസം വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ദൂരദര്‍ശന്റെ അഹമ്മദാബാദ് ഓഫീസിലെ ഉദ്യോഗസ്ഥന്‍മാരുമായി സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Scroll To Top