Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷം വണ്ണം കൂടിയോ ?

അയര്‍ലണ്ടില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷം വണ്ണം കൂടിയോ ?

അയര്‍ലണ്ടില്‍ വന്നപ്പോള്‍ ഉള്ളതിനേക്കാള്‍ ശരീരഭാരം നിങ്ങള്‍ക്ക് കൂടിയോ?അയര്‍ലണ്ടില്‍ ജീവിക്കുന്നവര്‍ക്ക് ജപ്പാനില്‍ താമസിക്കുന്നവരേക്കാള്‍ പൊണ്ണത്തടിയുള്ളവരാകാന്‍ ആറു മടങ്ങ് സാദ്ധ്യതയുണ്ട് എന്ന് അറിയുമ്പോള്‍ ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതാണ്‍

ജപ്പാന്‍കാരില്‍ പൊണ്ണത്തടി കുറയുന്നതും അവരുടെ ആയുസ്സ് വര്‍ദ്ധിക്കുന്നതും എന്തു കൊണ്ടാണ്? സവിശേഷമായ ആ രഹസ്യം ഇതാ അഞ്ച് പോയിന്റുകളിലായി നിങ്ങള്‍ക്ക് സംഗ്രഹിച്ചു നല്‍കുകയാണ് ഇവിടെ.അയര്‍ലണ്ടില്‍ താമസിക്കുമ്പോള്‍ വണ്ണം കൂടാതെയിരിക്കാന്‍ ഈ സൂത്രവഴികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം!

1. ആവശ്യമായ പോഷക വസ്തുക്കള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ നില നിര്‍ത്തുകയാണ് ആദ്യ ജാപ്പനീസ് ഭക്ഷണ രഹസ്യം.വ്യത്യസ്ഥമായ തരത്തില്‍ പാകം ചെയ്ത വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെട്ട ഭക്ഷണങ്ങളാണ് ജാപ്പനീസ് തീന്‍മേശകളെ അലങ്കരിക്കുക.റൈസ്, മിസോ സൂപ്പ്,മീന്‍,സോയാ ബീന്‍സ്, എന്നിവ ഇതില്‍പ്പെടുന്നു.ഈ ചേരുവകളെല്ലാം അയര്‍ലണ്ടില്‍ സുലഭമാണ്. 
2. ഭക്ഷണം കഴിയ്ക്കുന്ന രീതിയാണ് രണ്ടാമത്തെ രഹസ്യം. ചോപ്പ് സ്റ്റിക്കുകള്‍ ഉപയോഗിച്ച് കഴിക്കുമ്പോള്‍ സ്വാഭാവികമായും ഭക്ഷണം കഴിക്കുന്നതിന്റെ വേഗം കുറയുന്നു, അളവും. 80 ശതമാനം മാത്രമേ വയറു നിറയാവൂ എന്നാണ് ജാപ്പനീസ് ചൊല്ലായ ‘ഹരാ ഹാച്ച് ബൂ’ എന്നതിന്റെ അര്‍ത്ഥം. 
3. ഗ്രീന്‍ ടീയാണ് അടുത്ത ഉത്തരം. സോഫ്റ്റ് ഡ്ര്ിങ്കുകള്‍ക്ക് പകരം തണുപ്പിച്ച ഗ്രീന്‍ ടീ നിറച്ച വെന്‍ഡിംഗ് മെഷീനുകള്‍ ആന്റി ഓക്‌സിഡന്റ് നിറഞ്ഞ ഗ്രീന്‍ ടീയോടുള്ള ജപ്പാന്റെ ഇഷ്ടം തെളിയിക്കുന്നു.
4. പ്രഭാത ഭക്ഷണത്തിലാണ് നാലാമത്തെ രഹസ്യം മിസോ സൂപ്പും റൈസും തലേ രാത്രിയിലെ ബാക്കി ഭക്ഷണവും ചേര്‍ന്ന് വിശാലമായ പ്രഭാതഭക്ഷണം ഉച്ചഊണിന് മുമ്പുള്ള വിശപ്പിനും ഇടഭക്ഷണത്തിനും അവസരമില്ലാതാക്കുന്നു.(ങേ …പഴേങ്കഞ്ഞിയോ എന്ന് മനസ്സില്‍ കരുതിയല്ലേ ? ..സംഭവം അതുപോലെ സാമ്യം തന്നെ…ഉച്ച ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ അത് സഹായിക്കുന്നുവത്രെ !)
5. അഞ്ചാമത്തെ രഹസ്യം ഡെസര്‍ട്ടുകളാക്കി അവര്‍ ഭക്ഷിക്കുന്ന പഴങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല. 

എതായാലും ജപ്പാന്‍കാരുടെ ഈ വിജയരഹസ്യം പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഡബ്ലിന്‍ സിറ്റിയില്‍ ഒരു ഹോട്ടല്‍ തന്നെ തുറന്നു കഴിഞ്ഞു ജപ്പാന്‍കാര്‍ ! 


Scroll To Top