Tuesday January 17, 2017
Latest Updates

ജനഗണമന ‘ പാടുന്ന ടാഗോര്‍:വീഡിയോ വൈറലാവുന്നു

ജനഗണമന ‘ പാടുന്ന ടാഗോര്‍:വീഡിയോ വൈറലാവുന്നു

ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയത് ആരെന്ന ചോദ്യത്തിന് ഉത്തരം അറിയാത്ത ഭാരതീയര്‍ ഉണ്ടാവില്ല.1931ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ ആദ്യ ഭാരതീയന്‍ എന്നതിലുപരി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ വിപ്ലവകാരി എന്ന നിലയില്‍ അറിയപ്പെടാനാണ് ടാഗോര്‍ ആഗ്രഹിച്ചത്.

1911, ഡിസംബര്‍ 27 നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്.ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്.ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂര്‍ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി.ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. 

മറ്റുള്ളവര്‍ പാടിയതല്ലാതെ മഹാകവി ടാഗോര്‍ ജനഗണന നേരിട്ട് ആലപിക്കുന്ന ഒരു വീഡിയോയും  കഴിഞ്ഞ ദിവസം പുറത്തിറങ്ങി.വീഡിയോ കാണാം

Scroll To Top