Tuesday December 06, 2016
Latest Updates

ഗോവിന്ദ ചാമിയെ വെല്ലുന്ന അയര്‍ലണ്ടിലെ പീഡന വീരനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

ഗോവിന്ദ ചാമിയെ വെല്ലുന്ന അയര്‍ലണ്ടിലെ പീഡന വീരനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

ഫോട്ടോ:ജെയിംസ് നോളനെ കോടതിയിലേക്ക് കൊണ്ട് പോകുന്നു(പഴയ ഫയല്‍ ഫോട്ടോ)
ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമാദമായ ഒരു ബലാത്സംഗ കേസിലെ കുപ്രസിദ്ധ ഒരു പീഡന വീരനെ കഴുത്തുഞെരിച്ചു കൊന്ന്, വെട്ടി നുറുക്കി കഷണങ്ങളാക്കിയ ശേഷം ഡബ്ലിനിലെ പാര്‍ക്കില്‍ കുഴിച്ചുമൂടിയതായി ഗാര്‍ഡയുടെ വെളിപ്പെടുത്തല്‍.1986ല്‍ ഒരു സ്ത്രീയെ ഭര്‍ത്താവിനു മുന്നില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചതിന് 14 വര്‍ഷത്തെ ജയില്‍ശിക്ഷയനുഭവിച്ച ജെയിംസ് നോളന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.അയര്‍ലണ്ടില്‍ നടന്ന ഏറ്റവും ഭീകരമായ ബാലാത്സംഗ കേസുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

നോളന്റെ അടുത്തയാളാണ് കൊലയാളിയെന്നും ഗാര്‍ഡ കരുതുന്നു. 2011 ഫെബ്രുവരി 8ന് ഡോളിമൗണ്ട് തീരത്ത് നോളന്റെ വെട്ടിമാറ്റിയ കൈ വന്ന് അടിഞ്ഞിരുന്നു. ഇതിനെത്തുര്‍ന്നാണ് കൊലപാതകം വെളിപ്പെട്ടത്. ഇതിനു മുമ്പ് ഇയാളെ കാണാതായതായി പരാതിയുണ്ടായിരുന്നു. പോളണ്ട് സ്വദേശിയാണ് കൊല്ലപ്പെട്ട ജെയിംസ് നോളന്‍.പീഡനത്തിനു പുറമെ ബൂട്ടെഴ്‌സ് ടൗണില്‍ ഒരു വീട്ടില്‍ നിന്നും കൊള്ള നടത്തിയതിനും ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. 2005ലാണ് 14 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

നോളന്റെ കൊലയാളി എഴുതിയ 21 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് അടുത്തിടെ കൊലയുടെ വിവരങ്ങള്‍ ലഭിച്ചത്. കുറിപ്പെഴുതിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.നോളന്റെ ബന്ധുക്കള്‍ക്ക് ഇയാള്‍ ഈ കത്ത് അയച്ചുനല്‍കുകയായിരുന്നു.അവര്‍ ഇത് ഗാര്‍ഡയെ ഏല്‍പ്പിച്ചു. കൊലയുടെ കൃത്യമായ കാരണം അറിയില്ലെങ്കിലും പണത്തിന്റെ പേരിലുള്ള തര്‍ക്കമാകാം കൊലയിലേയ്ക്ക് നയിച്ചതെന്നാണ് കരുതുന്നത്. എങ്കിലും 1986ല്‍ നടന്ന പീഡനവും കൊലയ്ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഗാര്‍ഡ സംശയിക്കുന്നു.

നോളനെ വധിച്ച ശേഷം ശരീരം കഷണങ്ങളായി മുറിക്കുകയായിരുന്നുവെന്നാണ് ഗാര്‍ഡ കരുതുന്നത്. ശരീര ഭാഗങ്ങള്‍ കൗണ്ടി മോണാഗാനിലെ ഒരു പാര്‍ക്കില്‍ കുഴിച്ചുമൂടി. അതേസമയം ടോള്‍ക്ക നദിയില്‍ എറിഞ്ഞ കൈ കടല്‍ത്തീരത്ത് അടിയുകയായിരുന്നുവെന്നും കരുതുന്നു.

ശരീരഭാഗങ്ങള്‍ കുഴിച്ചിട്ട പാര്‍ക്ക് ഏറെ ആള്‍ത്തിരക്കുള്ളതിനാല്‍ അടച്ചിട്ട ശേഷം മാത്രമേ കുഴിച്ചു പരിശോധിക്കാന്‍ കഴിയൂ. വരുന്ന ആഴ്ചകളില്‍ തന്നെ പരിശോധനയുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Scroll To Top