Sunday December 11, 2016
Latest Updates

ജെയിംസ് ബോണ്ടായാലും ‘സംഭവം’ ഇന്ത്യയില്‍ വേണ്ട…

ജെയിംസ് ബോണ്ടായാലും ‘സംഭവം’ ഇന്ത്യയില്‍ വേണ്ട…

യിംസ് ബോണ്ട് പടമായാലും നീണ്ട  കിസിംഗ് സീനുകള്‍ പോലുള്ള ‘സംഭവ’ങ്ങള്‍ റിലീസിംഗിനു മുമ്പ് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ്.ഇന്ന് ഇന്ത്യയില്‍ റിലീസ് ചെയ്ത സ്‌പെക്ടര്‍ സിനിമയിലെ ഡാനിയേല്‍ ക്രെയ്ഗും മോണിക്ക് ബെല്ലൂക്കിയും തമ്മിലുള്ള രണ്ടു ചുംബന സീനുള്‍പ്പെടെ നാലു സീനുകള്‍ വെട്ടിയൊതുക്കണമെന്നാണ് ദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചത്.അപ്രകാരം ചെയ്തിട്ടും തീയേറ്ററുകള്‍ നിറഞ്ഞു കവിഞ്ഞത് ചുംബനം ഇല്ലാത്തത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടായില്ല എന്നതിന്റെ തെളിവായി വിമര്‍ശകരും പറയുന്നു.

സിനിമയില്‍ സീനുകള്‍ വെട്ടിച്ചുരുക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ കളിയാക്കിയുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. രക്ഷകര്‍ത്താക്കള്‍ 12 താഴെയുള്ള കുട്ടികളുമായി കാണരുതെന്ന മുന്നറിയിപ്പോടെ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് സ്‌പെക്ടറിന് U/A റേറ്റിംഗാണ് നല്കിയിരിക്കുന്നത്. യൂറോപ്യന്‍ മാധ്യമങ്ങള്‍ അതിശയത്തോടെയാണ് ഇന്ത്യയുടെപുതിയ ‘ചുംബനസമരം ‘റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Scroll To Top