Thursday December 08, 2016
Latest Updates

മുഖ്യമന്ത്രിയ്‌ക്കെതിരെ ജമീല പ്രകാശം കരിങ്കൊടി കാണിച്ചു,മാണിയെ പത്രം കൊണ്ടെറിഞ്ഞു 

മുഖ്യമന്ത്രിയ്‌ക്കെതിരെ ജമീല പ്രകാശം കരിങ്കൊടി കാണിച്ചു,മാണിയെ പത്രം കൊണ്ടെറിഞ്ഞു 

തിരുവനന്തപുരം: നാല് വര്‍ഷമായി സഹപ്രവര്‍ത്തകയായ ജമീലാ പ്രകാശത്തെ സഹോദരന്റെ സ്ഥാനത്തു നിന്നേ കണ്ടിട്ടുള്ളുവെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ.

കെ. ശിവദാസന്‍ നായര്‍ തന്നെ ആക്രമിച്ചെന്ന് വ്യക്തമാക്കി ജമീലാ പ്രകാശം പുറത്തു വിട്ട 141 ഫോട്ടോകള്‍ക്ക് മറുപടിയായി ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം സഭയിലുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളുമായാണ് കെ. ശിവദാസന്‍ നായര്‍ രംഗത്തെത്തിയത്.

വനിതാ എം.എല്‍.എമാരുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ജമീലയെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല. കടി കൊണ്ട ശേഷവും കമാ എന്നൊരക്ഷരം മിണ്ടിയില്ല. പിന്നില്‍ നിന്ന് തള്ളിയതിനാലാണ് താന്‍ ജമീല പ്രകാശത്തിന് നേരെ വീണത്. ഇതില്‍ കൂടുതല്‍ സംയമനം പാലിക്കാന്‍ പറ്റില്ലെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെ ജമീലാ പ്രകാശം കറുത്ത തുണി വലിച്ചെറിയുന്ന ദൃശ്യവും ധനമന്ത്രിയെ പത്രം കൊണ്ട് എറിയുന്ന ദൃശ്യവും പ്രദര്‍ശിപ്പിച്ച ശിവദാസന്‍ നായര്‍ ഇതിനെതിരെ പരാതിപ്പെട്ടില്ലല്ലോ എന്നും ചോദിച്ചു.

നിയമസഭയിലെ ആക്രമണത്തിനു പിന്നാലെ തന്റെ വീട് ആക്രമിക്കുകയും ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതു കൂടാതെ 95 വയസ്സുള്ള ഭാര്യാമാതാവുമാത്രമുള്ള റാന്നിയിലെ വീട്ടില്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ശിവദാസന്‍ നായര്‍ ആരോപിച്ചു.

മുഖഭാവം കൊണ്ടോ ശരീരഭാഷ കൊണ്ടോ താന്‍ ജമീലയോട് മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്‍ക്കും അവനവന്റെ സഹോദരനേയും പിതാവിനേയും സുഹൃത്തുക്കളേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നാണ് തന്റെ പക്ഷമെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു.

ഏതൊരു പുരുഷനും തളര്‍ന്നു പോകുന്ന ആരോപണമാണ് തനിക്ക് കേള്‍ക്കേണ്ടി വന്നതെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.

Scroll To Top