Saturday May 26, 2018
Latest Updates

ടിപ്പറിനെ തകര്‍ത്ത ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡന്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

ടിപ്പറിനെ തകര്‍ത്ത ജാഗ്വര്‍ എക്‌സ്എഫ് ആക്‌സിഡന്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ പ്രധാന സംസാരം ഒരു ആക്‌സിഡന്റ് ചിത്രമാണ്. ഒരു ലോറിയും ജാഗ്വര്‍ എക്‌സ്എഫ് എന്ന ആഡംബരക്കാറും കൂട്ടിയിടിച്ച് തകര്‍ന്നു കിടക്കുന്നതാണ് ചിത്രങ്ങള്‍.

ലോറിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ത്ത ജാഗ്വാര്‍ പക്ഷെ മുന്‍ഭാഗത്തെ താരതമ്യേന ചെറിയ പരിക്കൂകളുമായി നില്ക്കുന്നതാണ് ചിത്രത്തിണ് ഇത്ര പ്രചാരം കിട്ടാന്‍ കാരണമായത്


ട്രക്ക് ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയിട്ടുണ്ട്. മതില്‍ തകര്‍ന്ന നിലയിലാണുള്ളത്. ജാഗ്വാറില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തില്‍ സംഭവിച്ചതാവാം.

ജാഗ്വാറിന്റെ ഒരു ഭാഗത്തെ ഹെഡ്‌ലൈറ്റ് പൂര്‍ണ്ണമായും തകര്‍ന്നു. 45 ലക്ഷത്തിനു മുകളിലാണ് ജാഗ്വാര്‍ കാറുകളുടെ വില.

മണ്ണു കയറ്റി വരികയായിരുന്ന ലോറിയുമായാണ് അപകടമുണ്ടായത്. അപകടത്തില്‍ ലോറിയുടെ മുന്‍ ചക്രം ഊരി തെറിച്ചിരിക്കുന്നു. ആര്‍ക്കും സാരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് അറിവ്.

 

Scroll To Top