Thursday December 08, 2016
Latest Updates

ഗട്ടറുകള്‍ അറിയാതെ വാഹനമോടിക്കാനുള്ള വിദ്യയുമായി ജാഗ്വാര്‍

ഗട്ടറുകള്‍ അറിയാതെ വാഹനമോടിക്കാനുള്ള വിദ്യയുമായി ജാഗ്വാര്‍

മികച്ച യാത്രാ സൗകര്യം നല്‍കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ജാഗ്വാര്‍ പോലെയുള്ള മുന്‍നിര നിര്‍മ്മാതാക്കളുടെ വാഹനങ്ങള്‍. വികസിത രാജ്യങ്ങളിലെ മികച്ച റോഡുകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഇത്തരം വാഹനങ്ങള്‍ ഇന്ത്യ പോളുള്ള വികസ്വര രാജ്യങ്ങളിലെ വിപണിയിലെത്തുമ്പോള്‍ കമ്പനിക്ക് വലിയ തലവേദനയാണ് സ്രിഷ്ടിക്കുന്നത്.

താഴ്ന്ന നിലവാരത്തിലുള്ള റോഡുകളും സാഹചര്യങ്ങളും കമ്പനിയുടെ സല്‍പ്പേരിനു തന്നെ കളങ്കം സൃഷ്ടിക്കുന്നു. ഇതോടെ ഇത്തരം വിപണികളില്‍ കൂടുതല്‍ യാത്രാ സുഖത്തിനായി തങ്ങളുടെ മോഡലുകളില്‍ വലിയ മാറ്റങ്ങള്‍ തന്നെ വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം ഒരു പ്രത്യേക പദ്ധതിക്ക് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ രൂപം നല്‍കിയതിനെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍. റോഡിലെ ഗട്ടറുകള്‍ മുന്‍കൂര്‍ മനസിലാക്കി ഡ്രൈവറെ അറിയിക്കുന്ന സംവിധാനത്തിനാണ് ജാഗ്വാര്‍ രൂപം നല്‍കിയിരിക്കുന്നത്.

ജാഗ്വര്‍ ലാന്‍ഡ് റോവറും കവെന്‍ട്രി സിറ്റി കൗണ്‍സിലും സംയുക്തമായാണ് ഈ സാങ്കേതികത വികസിപ്പിച്ചത്. സെന്‍സറുകള്‍ ഉപയോഗിച്ച് റോഡിന്റെ സ്ഥിതിഗതികള്‍ തിരിച്ചറിഞ്ഞ് ഓരോ ആഘാതത്തെയും ചെറുക്കാനായി സസ്‌പെന്‍ഷന്‍ സിസ്റ്റത്തെ തയ്യാറാക്കി നിറുത്തുകയാണ് സാങ്കേതികവിദ്യ ചെയ്യുന്നത്. നിലവില്‍ ഇവോക്കിലും ഡിസ്‌കവറിയുലുമെല്ലാമുള്ള മാഗ്‌നറൈഡ് അഡാപ്റ്റീവ് ഡാംപേഴ്‌സ് ഓപ്ഷന് ഒരു അപ്‌ഡേഷനായി ഇതു മാറും.

 

Scroll To Top