Friday December 09, 2016
Latest Updates

നന്ദി പറയാന്‍ സഭാമക്കള്‍ സാന്താ മരിയ മജോരെയില്‍ ഒന്ന് ചേര്‍ന്നു,നാമകരണ ചടങ്ങുകള്‍ക്ക് തുടക്കമായി 

നന്ദി പറയാന്‍ സഭാമക്കള്‍ സാന്താ മരിയ മജോരെയില്‍ ഒന്ന് ചേര്‍ന്നു,നാമകരണ ചടങ്ങുകള്‍ക്ക് തുടക്കമായി 

വത്തിക്കാന്‍:എല്ലാ വഴികളും റോമിലേയ്ക്ക് എന്ന ചൊല്ലുപോലെയാണിത്.കേരള ക്രൈസ്തവര്‍ ശാരീരികമായി വത്തിക്കാനില്‍ ഇല്ലെങ്കിലും അവരുടെ മനസ് ഇന്ന് ഇവിടെ വത്തിക്കാനിലാണ്.സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം ആ സഭാ സമൂഹത്തെ രൂപപ്പെടുത്തിയെടുത്ത് ഊടും പാവും നല്‍കിയ ചാവറ പിതാവിനു ആഗോള സഭ നല്കുന്ന ഈ പുണ്യ ബഹുമതി മലയാളക്കരയ്ക്ക് ദൈവസന്നിധിയിലുള്ള അംഗീകാരമായാണ് കാണുന്നത്.ഈ ധന്യനിമിഷത്തെ മഹത്വവത്കരിക്കാന്‍ മറ്റൊരു കാരണക്കാരിയായ എവുപ്രസ്യാമ്മയാവട്ടെ നിശബ്ദമായ പ്രാര്‍ഥനയുടെ മാദ്ധ്യസ്ഥ്യം എത്ര ശക്തമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് മലയാളികള്‍ ഇപ്പോള്‍ കന്യാമറിയത്തിന്റെ നാമത്തിലുള്ള റോമിലെ ഏറ്റവും വലിയ ദേവാലയമായ സാന്താ മരിയ മജോരെ ബസലിക്കയിലെ ജാഗരണ പ്രാര്‍ഥനയ്ക്കായി എത്തിക്കഴിഞ്ഞു.കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്നവര്‍ എല്ലാം തന്നെ രണ്ടു മണിയോടെ തന്നെ ബസലിക്കാ പരിസരത്തു എത്തിയിരുന്നു.ബസലിക്ക വിശ്വാസികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു .

ദേവാലയത്തില്‍ ചാവറ പിതാവിന്റെയും എവുപ്രസ്യമ്മയുടെയും തിരു സ്വരൂപങ്ങള്‍ അലങ്കരിച്ചു വണക്കത്തിനായി പ്രതിഷ്ട്ടിച്ചിരിക്കുന്നു.കേരളത്തില്‍ നിന്നും പുറത്തു നിന്നുമായുള്ള ഒട്ടേറെ മെത്രാന്മാര്‍മാരും രാഷ്ട്ര നേതാക്കളും ഇവിടെ എത്തിചേര്‍ന്നിട്ടുണ്ട് 

സീറോ മലബാര്‍ റീത്തിലെ ആരാധനാ ക്രമപ്രകാരമാണ് ജാഗരണ പ്രാര്‍ഥന നടത്തപ്പെടുന്നത്.
ഒന്നാം വായന സിഎംഐ അമേരിക്കന്‍ പ്രതിനിധി ഫാ. ജയിംസ് കണിപ്പറമ്പിലും രണ്ടാം വായന സിഎംസി റോമാ പ്രതിനിധി സിസ്റ്റര്‍ ദീപയുമായിരിക്കും നടത്തുന്നത് .

kunnakkaatt പ്രധാന കാര്‍മികനായ കര്‍ദിനാള്‍ സാന്ദ്രി തന്നെയാണു സന്ദേശം നല്‍കുന്നത്. സിഎംഐ ജര്‍മന്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി കുറ്റിയാനിക്കല്‍, സിഎംസി റോമന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നാന്‍സി എന്നിവരാണു പൂപ്പാത്രങ്ങള്‍ പ്രതിഷ്ഠിക്കുക.

രാജു കുന്നക്കാട്ട് (ഐറിഷ് മലയാളി പ്രതിനിധി ,വത്തിക്കാനില്‍ നിന്നും)

Scroll To Top