Sunday December 11, 2016
Latest Updates

യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ ബാലകലോത്സവം മെയ് 2 ശനിയാഴ്ച്ച ഡബ്ലിനില്‍ 

യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ ബാലകലോത്സവം മെയ് 2 ശനിയാഴ്ച്ച ഡബ്ലിനില്‍ 

ഡബ്ലിന്‍ : മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ അയര്‍ലണ്ട് റിജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ ബാലകലോത്സവം മോര്‍ ഇഗ്‌നേഷ്യസ് സഖാ നഗറില്‍ ( Scoil Mhuire boys National School, 3335 Griffith Avenue,Marino, Dublin 9)വച്ച് 2015 മെയ് 2 ശനിയാഴ്ച്ച രാവിലെ 9 മുതല്‍ നടത്തപ്പെടുന്നു.

കുട്ടികളെ സീനിയര്‍ ഇന്‍ഫന്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് ക്രിസ്തീയ ഗാനം, ആരാധനാ ഗീതം (മലയാളം/ സുറിയാനി), പ്രസംഗം, ബൈബിള്‍ റെഫറന്‍സ്, തങ്കവാക്യം, ബൈബിള്‍ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ ഏപ്രില്‍ 15 നു മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

വിശദ വിവരങ്ങള്‍ക്ക് അതാത് സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. 

ഫാ. തോമസ് പുതിയമഠത്തില്‍ ഡയറക്ടര്‍ 0860342125, 
ജൂബി ജോണ്‍ സെക്രട്ടറി 0879432857.

Scroll To Top