Tuesday December 06, 2016
Latest Updates

‘കുടുംബം ദൈവത്തിന്റെ വരദാനം’:മെയ് 23 ന് ഡബ്ലിന്‍ പള്ളിയില്‍ പഠനക്ലാസ് 

‘കുടുംബം ദൈവത്തിന്റെ വരദാനം’:മെയ് 23 ന് ഡബ്ലിന്‍ പള്ളിയില്‍ പഠനക്ലാസ് 

ഡബ്ലിന്‍: സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ യൂത്ത് അസോസിയേഷന്റെയും വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2015 മെയ് മാസം 23ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കുടുംബം ദൈവത്തിന്റെ വരദാനം എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബ നവീകരണ പഠന ക്ലാസ്സ് നടത്തപ്പെടുന്നു. 

പ്രശസ്ത ധ്യാന ഗുരുവും കൗണ്‍സിലറുമായ റവ.ഫാ.സാജു പോട്ടയില്‍ ക്ലാസ്സിന് നേത്രൃത്വം നല്‍കുന്നതായിരിക്കും. ഈ പഠന ക്ലാസ്സിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ് പോള്‍സ് പള്ളിയില്‍ വച്ചായിരിക്കും ക്ലാസ്സ് നടത്തപ്പെടുക. പള്ളി പരിസരത്ത് പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.ജോബിമോന്‍ സ്‌കറിയ(വികാരി) 087 631 5962
റവ.ഫാ.തോമസ് പുതിയാമഠത്തില്‍(സഹ വികാരി) 086 034 2125
ബിനു വര്‍ഗീസ് (യൂത്ത് അസോ. സെക്രട്ടറി) 087 670 7857
റ്റില്‍സ് ബേബി(വനിതാ സമാജം സെക്രട്ടറി) 087 287 1490


Scroll To Top