Friday June 23, 2017
Latest Updates

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സംയുക്ത കരോള്‍ നൈറ്റ് (JINGLE BELLS 2016) താലായില്‍

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സംയുക്ത കരോള്‍ നൈറ്റ് (JINGLE BELLS 2016) താലായില്‍

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളെയും സഹകരിപ്പിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ കരോള്‍ നൈറ്റ് (ജിംഗില്‍ ബെല്‍സ്-2016) താലാ സെന്റ് .ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയില്‍ വച്ച് ഡിസംബര്‍ 31 ശനിയാഴ്ച നടത്തപ്പെടുന്നു.

അന്നേദിവസം വൈകിട്ട് 5.00 ന് പുതുവത്സരത്തോട് അനുബന്ധിച്ചു അര്‍പ്പിക്കപ്പെടുന്ന വി .കുര്‍ബ്ബാനാനന്തരം ആണ് കരോള്‍ നൈറ്റ് പരിപാടികള്‍ ആരംഭിക്കുന്നത് .കരോള്‍ ഗാനങ്ങള്‍, സ്‌കിറ്റുകള്‍, ടാബ്‌ളോ എന്നിങ്ങനെ വിവിധയിനം പരിപാടികളാണ് ജിംഗിള്‍ ബെല്‍സ് 2016 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വികാരിയേറ്റിലെ എല്ലാ ഇടവകകാംഗങ്ങളെയും വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും കരോള്‍ നൈറ്റ് പരിപാടികളില്‍ പങ്കെടുത്തു അത് മനോഹരമാക്കുവാനും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത:പോള്‍ പീറ്റര്‍

.

Scroll To Top