Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ യാക്കോബായ സുറിയാനി സഭാ കുടുംബ സംഗമം സെപ്റ്റംബര്‍ 25,26,27 തിയതികളില്‍

അയര്‍ലണ്ടില്‍ യാക്കോബായ സുറിയാനി സഭാ കുടുംബ സംഗമം സെപ്റ്റംബര്‍ 25,26,27 തിയതികളില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭാ കുടുംബസംഗമം2015 സെപ്റ്റംബര്‍മാസം 25,26,27 (വെള്ളി ,ശനി ,ഞായര്‍) തിയതികളില്‍ ഡബ്ലിനിലെ സെന്റ്.വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വെച്ച് നടത്തപ്പെടുന്നു.അയര്‍ലണ്ടിലെ പാട്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും .

ബൈബിള്‍ പഠന ക്ലാസ്സ് ,കുടുംബ ജീവിത നവീകരണ ക്ലാസ്സ് ,കലാ കായിക മേളകള്‍ ,വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫ്രന്‌സിന്റെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേകം സെഷനുകള്‍ക്ക് വിദഗ്ദ്ധര്‍ നേതൃത്വം നല്‍കുന്നതാണ്.ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് പര്യവസാനിക്കുന്നതാണ് .

ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളും അവയുടെ കണ്‍വീനര്‍മാരായി ഫാ.തോമസ് പുതിയമഠത്തില്‍,ഫാ.ജോബിമോന്‍ സ്‌കറിയ,ഫാ.ബിജു എം പാറേക്കാട്ടില്‍,ബിനോയ് കുരിയാക്കോസ്,പോള്‍ കെ പീറ്റര്‍,സന്ദീപ് കല്ലുങ്കല്‍ എന്നിവരെ വികാരിയേറ്റ് കൌണ്‍സില്‍ തിരഞ്ഞെടുത്തു .

ജൂണ്‍ മാസം 30 നു മുന്പായി റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുവാനും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ഒരുമയോടെയുള്ള പ്രവര്‍ത്തനം കൊണ്ടും ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് അവിസ്മരണീയമാക്കി തീര്‍ക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ഇടവകകളില്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു. 

Scroll To Top