Tuesday April 25, 2017
Latest Updates

യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീര്‍ത്ഥാടനം ശനിയാഴ്ച

യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീര്‍ത്ഥാടനം ശനിയാഴ്ച

ഡബ്ലിന്‍ . അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് തീര്‍ത്ഥയാത്രയും വി .കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇടവക മെത്രാപോലീത്ത അഭി .യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

ഇതിനു മുന്നോടിയായി ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യുവജനസഖ്യം ഒരുക്കുന്ന സൈക്കിള്‍ തീര്‍ത്ഥയാത്ര നാളെ(വെള്ളിയാഴ്ച്ച)രാവിലെ 5 മണിയ്ക്ക് ആരംഭിക്കും.വികാരി ഫാ.ബിജു ജോസഫ് പാറേക്കാട്ടിലും,സഹ വികാരി ഫാ.ജിനോ ജോസഫും ചേര്‍ന്ന് നടത്തുന്ന ധൂപപ്രാര്‍ഥനയ്ക്ക് ശേഷം സ്ലീബയും വഹിച്ചു കൊണ്ടാരംഭിക്കുന്ന സൈക്കിള്‍ തീര്‍ഥയാത്ര ലെക്സ്ലിപ്പ്.മുള്ളിങ്ങാര്‍ റോസ് കോമണ്‍ വഴി ശനിയാഴ്ച രാവിലെ അയര്‍ലണ്ടിലെ 11 ഇടവകകളില്‍ നിന്നായി നോക്കില്‍ എത്തുന്ന വിശ്വാസസമൂഹത്തോടൊപ്പം കാല്‍നടയായി നോക്കിലേക്കുള്ള യാത്രയില്‍ അണിനിരക്കും.

അയര്‍ലണ്ടിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസ സമൂഹം ഒരുമിച്ച് പരി. ദൈവമാതാവിന്റെ സാന്നിധ്യത്താല്‍ ധന്യമായ നോക്ക് പള്ളിയില്‍ വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന മഹനീയവും അനുഗ്രഹീതവുമായ ഈ അവസരത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും യാക്കോബായ സഭയുടെ അയര്‍ലണ്ട് മേഖലയ്ക്ക് അഭിമാനവും അതിലുപരി സഭയുടെ കൂട്ടായ്മ വിളിച്ചറിയിക്കുന്നതുമായ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനത്തിലും വി.കുര്‍ബ്ബാനയിലും വിശ്വാസികളേവരും പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് സഭാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

Scroll To Top