Sunday September 24, 2017
Latest Updates

കോര്‍ക്കില്‍ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികളും യാത്രയയപ്പും ഡിസംബര്‍ 28 ന് 

കോര്‍ക്കില്‍ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികളും യാത്രയയപ്പും ഡിസംബര്‍ 28 ന് 

കോര്‍ക്ക് :കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം ഡിസംബര്‍ മാസം 28ാം തീയതി രാവിലെ പത്തുമണി മുതല്‍ വില്‍ട്ടണ്‍ ജി എ എ ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ് 
കുട്ടികളുടെയും വിവിധയിനം കലാകായിക പരിപാടികളും വാര്‍ഷീകപൊതുയോഗവും ഇതോടനുബന്ധിച്ച് നടത്തപ്പെടും. 

കഴിഞ്ഞ നാലുവര്‍ഷത്തോളം വികാരിയായി സേവനമനുഷ്ടിച്ച ശേഷം ഡബ്‌ളിന്‍ പള്ളിയിലേക്ക് സ്ഥലം മാറിപോകുന്ന ഫാദര്‍ ബിജു എം പാറേക്കാട്ടിലിന് യാത്രയപ്പും നല്‍കപ്പെടുന്നതാണ്. 
കോര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബിറ്റ് കോണ്‍ഗ്രിഗേഷന്റെ പുതിയ വികാരിയായി ഫാദര്‍ ജോബിമോന്‍ സ്‌കറിയ ചാര്‍ജെടുക്കുന്നതാണ്,

വാര്‍ത്ത:ബാബു ചാക്കോ 













Scroll To Top