Thursday December 08, 2016
Latest Updates

ജേക്കബ് തോമസ് ആം ആദ്മിയുടെ അമരത്തെത്തുമോ?ഫോണ്‍ ചോര്‍ത്തല്‍ പരാതി ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ സമാശ്വാസം

ജേക്കബ് തോമസ് ആം ആദ്മിയുടെ അമരത്തെത്തുമോ?ഫോണ്‍ ചോര്‍ത്തല്‍ പരാതി ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ സമാശ്വാസം

കോട്ടയം:പൂഞ്ഞാറില്‍ നിന്നും ഒരു പുലി കൂടി ഉണ്ടാകുമോ?അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ജേക്കബ് തോമസ് തീരുമാനിച്ചാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു പാര്‍ട്ടി നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇത് സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ദൂതര്‍ കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെ സന്ദര്‍ശിച്ചുവെന്നാണ് വിവരം.

അഴിമതിക്കെതിരായ കര്‍ക്കശ നടപടിയുടെ ഭാഗമായി വിജിലന്‍സ് ഡയറക്ടറെ വേട്ടയാടുന്നതിനെ ഗൗരവമായാണ് ആംആദ്മി ദേശിയ നേതൃത്വം കാണുന്നത്. മടുത്ത് സര്‍വ്വീസില്‍ നിന്ന് പുറത്ത് വരാന്‍ അദ്ദേഹം തയ്യാറായാല്‍ ആംആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കി.

ഇപ്പോള്‍ തന്നെ ചാനലുകളില്‍ ജേക്കബ് തോമസിന് വേണ്ടി ശക്തമായ വാദങ്ങള്‍ ഉയര്‍ത്തുന്നവരില്‍ പ്രമുഖന്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ കൂടിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ്. ഐആര്‍എസ് ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാള്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെയടക്കം ഉള്‍പ്പെടുത്തി അഴിമതിക്കെതിരെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍. അതിനാല്‍ കേജരിവാളും പാര്‍ട്ടിയും അദ്ദേഹത്തെ ഉറ്റുനോക്കുന്നുണ്ട്.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കവേ ആദ്യം ഡിജിപി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ല. ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ ഉന്നയിക്കുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് തോമസ് നല്‍കിയിരിക്കുന്നത്. ചില അസ്വസ്ഥകളുണ്ടെന്ന് മാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ജേക്കബ് തോമസിനെതിരെ ഒട്ടേറെ നീക്കങ്ങള്‍ നടക്കുന്നു. ഇതു സമൂഹം കാണുന്നുണ്ട്. അദ്ദേഹത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll To Top