Tuesday June 27, 2017
Latest Updates

11.3 മില്ല്യണ്‍ യൂറോ ലോട്ടോ സമ്മാനം ഡബ്ലിന്‍ ദമ്പതികള്‍ക്ക്

11.3 മില്ല്യണ്‍ യൂറോ ലോട്ടോ സമ്മാനം ഡബ്ലിന്‍ ദമ്പതികള്‍ക്ക്

ബ്ലിന്‍:കഴിഞ്ഞയാഴ്ചത്തെ ലോട്ടോ ജാക്പോട്ടിന്റെ 11.3 മില്ല്യണ്‍ യൂറോ സമ്മാനം ഡബ്ലിനിലെ ദമ്പതികള്‍ക്ക്. ഈ പണം തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്ന് പേരു വെളിപ്പെടുത്താതെ ഇവര്‍ പറഞ്ഞു.

തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ധാരാളം ഉപകാരങ്ങള്‍ ഈ പണമുപയോഗിച്ച് ചെയ്യാനുണ്ടെന്നാണ് ഇവര്‍ പറയുന്നത്. തീര്‍ത്തും അവിചാരിതമായാണ് ലോട്ടറി അടിച്ചതെന്നും സന്തോഷത്തിന്റെ നിര്‍വൃതിയില്‍ ഇവര്‍ പറയുന്നു.

താന്‍ ലോട്ടോ എടുത്ത ഡബ്ലിന്‍ കൊണോലി സ്റ്റേഷന് അടുത്തുള്ള ആമിയന്‍ സ്ട്രീറ്റിലെ സ്പാര്‍ ഷോപ്പിലാണ്, ജാക് പോട്ട് ലഭിച്ചിരിക്കുന്നത് എന്നറിഞ്ഞ ഉടന്‍, ഭാര്യയുടെ മൊബൈലിലെ ലോട്ടോ ആപ്പ് വഴി ചെക്ക് ചെയ്തപ്പോഴാണ് മഹാസൗഭാഗ്യം തങ്ങളെ തേടിയാണ് എത്തിയിരിക്കുന്നത് എന്ന വിവരം ഞായറാഴ്ച ഇദ്ദേഹം അറിഞ്ഞത്.

വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും റിസള്‍ട്ട് ചെക്ക് ചെയ്ത് സമ്മാനം ഉറപ്പാക്കി!. ആരോടും പറയാതെ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.ഇന്നലെയാണ് ലോട്ടോ അധികൃതരെ വിവരം അറിയിച്ചത്.

ഗേലിക്ക് ഫുട്ബോള്‍ കമ്പക്കാരനായ ഇദ്ദേഹം അടുത്ത സീസണിലെ കളിയൊക്കെ കഴിഞ്ഞേ ഡെയ്സിനൊക്കെ ഇനി പോകുന്നുള്ളൂ എന്ന തീരുമാനത്തിലാണ്.’അടിച്ചു പൊളിയൊക്കെ പിന്നെ.ഇത്തവണ സാധാരണ പോലെ കുടുംബത്തോടൊപ്പം ക്രിസ്മസ് അടിപൊളിയാക്കും’.സാധാരണ പോലെ താന്‍ തന്നെയാവും കുടുംബത്തിന് വേണ്ടി ഇത്തവണയും ക്രിസ്മസ് ഡിന്നര്‍ ഒരുക്കുകയെന്നും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Scroll To Top