Friday December 09, 2016
Latest Updates

പേരുകളില്‍ ജാക്ക് ഒന്നാമത്; പെണ്‍കുട്ടികളില്‍ എമിലി

പേരുകളില്‍ ജാക്ക് ഒന്നാമത്; പെണ്‍കുട്ടികളില്‍ എമിലി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നവജാത ശിശുക്കള്‍ക്ക് ഇടുന്ന പേരുകളില്‍ ജാക്ക് തന്നെ ഒന്നാമത്. കഴിഞ്ഞ വര്‍ഷം ജനിച്ച ആണ്‍കുട്ടികളില്‍ ഭൂരിപക്ഷം പേര്‍ക്കും ജാക്ക്എന്ന പേരാണ് നല്‍കിയത്. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളില്‍ എമിലി എന്ന പേര് ഒന്നാം സ്ഥാനത്ത് തുടരുന്നു.

വിദേശകാര്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 3 വയസില്‍താഴെയുള്ള 53,046 കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചതില്‍ 574 കുട്ടികളുടെയും പേര് ജാക്ക് എന്നായിരുന്നു. പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച 456 പാസ്‌പോര്‍ട്ടിലും പേര് എമിലി എന്നായിരുന്നു. 2013 നെ അപേക്ഷിച്ച് കുട്ടികള്‍ക്ക് പേര് നല്‍കുന്നതില്‍ മാതാപിതാക്കളുടെ അഭിരുചി മാറിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജാക്ക് എന്ന പേര് കഴിഞ്ഞാല്‍ ജെയിംസ്, ഡാനിയല്‍, കോണോര്‍, ആദം, റയാന്‍ തുടങ്ങിയപേരുകളും ആദ്യത്തെ സ്ഥാനങ്ങളിലുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരുകളില്‍ ചാര്‍ളി രണ്ട് സ്ഥാനം പിന്നിലേക്ക് പോയി പത്താം സ്ഥാനത്തായി. തന്റെ പേര്പിന്തള്ളപ്പെട്ടത്തില്‍ ദുഃഖമുണ്ടെന്ന് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗന്‍തമാശ രൂപേണ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളില്‍ സോഫി രണ്ടാംസ്ഥാനത്തുണ്ട്. അമേലിയ, ലില്ലി എന്നീ പേരുകള്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി.

Scroll To Top