Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും ഐപ്പ് വള്ളിക്കാടന്‍,മാതൃഭൂമി ന്യൂസ്…

അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും ഐപ്പ് വള്ളിക്കാടന്‍,മാതൃഭൂമി ന്യൂസ്…

ന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിലുടെ വ്യക്തിമുദ്ര പതിപ്പിച്ച ഐപ്പ് വള്ളിക്കാടന്‍ തന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലുടെ പുറത്തുകൊണ്ടുവന്ന പോള്‍ മുത്തൂറ്റ് s ആകൃതി കത്തി,ലാബ് ടെസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍,ഒമാന്‍ യുദ്ധ ഭൂമി റിപ്പോര്‍ട്ട് തുടങ്ങിയവയെക്കുറിച്ച് കേരള ഹൗസ് ലിഫി സൌണ്ട് എഫ് എമ്മിനോട് സംസാരിക്കുന്നു.

നേരോടെ നിര്‍ഭയം നിരന്തരം എന്ന ടാഗ് ലൈനുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ നിരവധി ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകളാണ് ഐപ്പ് വള്ളിക്കാടന്‍ പുറത്തു കൊണ്ടുവന്നത്.ഭിഷണികള്‍ക്ക് മുന്നില്‍ പതറാതെ മുട്ടുകുത്താതെ സധൈര്യം മുന്നേറിയ വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്.കോളിളക്കമുണ്ടാക്കിയ പോള്‍ മുത്തൂറ്റ് വധത്തിനുപയോഗിച്ച കത്തി തെളിവിനായ് ഉണ്ടാക്കിയെടുത്തതാണെന്നു ഒളിക്യാമറ ദൃശ്യത്തിലൂടെ തെളിയിക്കാനും കേരളത്തിലെ ലാബുകളില്‍ നടക്കുന്ന കൃത്യതയില്ലാത്ത പരിശോധന ഫലവും(വീഡിയോ) കരിങ്കല്‍ ക്വാറിയുടമകളുടെ ധാര്‍ഷ്ട്യം,കുട്ടനാട് കാന്‍സര്‍ പ്രശ്‌നം തുടങ്ങി മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടറായതിനുശേഷമുണ്ടായ ഒമാന്‍ യുദ്ധത്തിന്റെ നേര്‍ചിത്രങ്ങള്‍ വരെ ജനഹൃദയങ്ങളില്‍ മായാതെ നിലനിര്‍ത്താന്‍ ഇദ്ദേഹത്തിന് സാധിച്ചു.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചുമതലകള്‍ എന്തായിരിക്കണം എങ്ങിനെ ആയിരിക്കണം എന്നതിന് ഐപ്പിന് കൃത്യമായ ഉത്തരമുണ്ട്.അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്താനെത്തിയ ഐപ്പ് സെന്റ് പാട്രിക് പരേഡിന്റെയും കോര്‍ക്കിലെ ടൈറ്റാനിക് റിപ്പോര്‍ട്ടും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.

ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് .
ആവിഷ്‌കാരം:പ്രിന്‍സ് ജോസഫ് അങ്കമാലി.

യു ട്യൂബ് വീഡിയോ ലിങ്ക് താഴെ

Scroll To Top