Wednesday December 07, 2016
Latest Updates

ക്ലബ്ബ് ഏതു തന്നെയായാലും സെവിയ്യന്‍ ഫാന്‍സിനിഷ്ടം റാക്ടിച്ചിനെ: കാണൂ താരത്തിന്റെ സ്‌നേഹ പ്രകടനം

ക്ലബ്ബ് ഏതു തന്നെയായാലും സെവിയ്യന്‍ ഫാന്‍സിനിഷ്ടം റാക്ടിച്ചിനെ: കാണൂ താരത്തിന്റെ സ്‌നേഹ പ്രകടനം

കഴിഞ്ഞ കളിയില്‍ സേവിയ്യയോടു 2-2 സമനില വഴങ്ങിയ ശേഷം ബാര്‍സ ക്രോയേഷ്യന്‍ മധ്യ നിര താരം റാക്ടിച് തന്റെ പഴയ തട്ടകമായ സെവിയ്യന്‍ ഫാന്‍സിനോട് കാണിച്ച സ്‌നേഹ പ്രകടനം ശ്രദ്ധേയമായിരുന്നു.

Image result for rakitic

ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാര്‍സക്ക് സേവിയ്യയോട് അവരുടെ ഗ്രൗണ്ടില്‍ വഴങ്ങേണ്ടി വന്ന സമനില നിരാശാജനകമായിരുന്നു. എന്നാല്‍ തന്റെ പഴയ ആരാധക വൃന്ദത്തിന്റെ സ്‌നേഹ പ്രകടനത്തിനു മുന്നില്‍ റാക്ടിച് എല്ലാം മറന്നു.

Image result for rakitic

സൈഡ് ലൈനിനടുത്തെത്തിയ താരം ഒന്നു രണ്ടു പേരെ ആലിംഗനം ചെയ്യുകയും തന്റെ ജേഴ്‌സി കൈ മാറുകയും ചെയ്തു. പിന്നെയും കൈ നീട്ടിയ കാണികളിലൊരാള്‍ക്ക് തന്റെ ഷൂ തന്നെയാണ് താരം ഊരി നല്‍കിയത്. പിന്നീടും കിറ്റ് തുറന്ന് ഓരോന്നോരോന്നായി സാധങ്ങള്‍ റാക്ടിച് എറിഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

Image result for rakitic

കളിയില്‍ എതിര്‍ താരമായിരുന്നെങ്കില്‍ കൂടി കളിയിലുടനീളം സെവിയ്യന്‍ ആരാധകര്‍ റാക്ടിച്ചിനെ ആയിരുന്നു പിന്തുണച്ചത്.

2011 മുതല്‍ 2014 പകുതി വരെ സേവിയ്യയിലായിരുന്ന റാക്ടിച് ടീമിനായി 117 കളികളില്‍ 27 ഗോളുകളും നേടിയിട്ടുണ്ട്. 2004 ജൂണിലായിരുന്നു താരം കാറ്റലോണിയയിലേക്ക് കൂറുമാറിയത്.

Scroll To Top