Thursday December 08, 2016
Latest Updates

എതിര്‍പ്പുമായി വരേദ്കര്‍ രംഗത്തെത്തി:വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കല്‍ നടപ്പായേക്കില്ല

എതിര്‍പ്പുമായി വരേദ്കര്‍ രംഗത്തെത്തി:വാട്ടര്‍ ചാര്‍ജ്ജ് പിന്‍വലിക്കല്‍ നടപ്പായേക്കില്ല

ഡബ്ലിന്‍: വാട്ടര്‍ചാര്‍ജ്ജ് നിര്‍ത്തലാക്കാനായി ഫിയനാഫാളുമായി ഉണ്ടാക്കിയ കരാറിനെ എതിര്‍ത്ത് ഫിനഗേല്‍ നേതാവും ആരോഗ്യ മന്ത്രിയുമായ ലിയോ വരേദ്കര്‍. വീണ്ടും ഇലക്ഷന്‍ നടത്തേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ഉണ്ടാക്കിയ ഈ കരാര്‍ പരിഹാസ്യമാണെന്നാണ് വരേദ്കര്‍ ഇന്നലെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.വാട്ടര്‍ ചാര്‍ജ്ജ് നിലനിര്‍ത്താനായി തന്റെ പാര്‍ട്ടി ഡോളില്‍ പൊരുതുമെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വന്ന ചര്‍ച്ചകള്‍ ഫലം കണ്ടെത്താതെ പോകുമെന്ന ധാരണ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തമായി.കെന്നിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കും എന്ന അവസ്ഥ ഇപ്പോള്‍ മാറുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നോട്ടമിട്ടിരുന്ന വരെദ്കര്‍സ്വന്തം സ്വപ്നം നടപ്പാവില്ലെന്ന് കണ്ടതോടെ കെന്നിയെ അധികാരത്തില്‍ നിന്നും മാറ്റാനുള്ള തന്ത്രം മെനയുകയണെന്നും പാര്‍ട്ടിയിലുള്ളവരും എതിരാളികളും രഹസ്യമായി വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

അതേസമയം ഫിയനാഫാളിന്റെ മൈക്കല്‍ മക്ഗ്രാത്ത്, വരേദ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെപരസ്യമായി രംഗത്തെത്തി. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വരേദ്കര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിനഗേലില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും, ഭാവിയില്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള ശ്രമമാണ് വരേദ്കര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുമ്പുണ്ടാക്കിയ ധാരണ അനുസരിച്ചല്ല,ഫിനഗേല്‍, വാട്ടര്‍ ചാര്‍ജ് പുനപരിശോധിക്കുന്നതിനായുള്ള കമ്മീഷനു വേണ്ടിയുള്ള ബില്‍ ഡോളില്‍ വെയ്ക്കുന്നതെന്നും അത് കബളിപ്പിക്കലാണെന്നും ഒരു വിഭാഗം ഫിയനാഫാള്‍ നേതാക്കള്‍ പറയുന്നു.ഇതോടെ മന്ത്രിസഭയുണ്ടാക്കാനുള്ള സാധ്യതകള്‍ കുറയുകയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Scroll To Top