Sunday December 04, 2016
Latest Updates

രാധികാ ആപ്‌തെയുടെ നഗ്‌ന വീഡിയോ തന്റെ ചിത്രത്തിലെ രംഗമെന്ന് അനുരാഗ് കശ്യപ്

രാധികാ ആപ്‌തെയുടെ നഗ്‌ന വീഡിയോ തന്റെ ചിത്രത്തിലെ രംഗമെന്ന് അനുരാഗ് കശ്യപ്

ബോളിവുഡ് താരം രാധിക ആപ്തയെുടെ നഗ്‌നവീഡിയോ എന്ന പേരില്‍ തന്റെ ഹ്രസ്വ ചിത്രത്തിലെ രംഗം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് പരാതിയുമായി രംഗത്ത്. മുംബൈ പോലീസിലാണ് അനുരാഗ് പരാതി നല്‍കയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി താന്‍ ഒരുക്കിയ ഹ്രസ്വചിത്രത്തിലെ ഒരു രംഗം ആരോ മുറിച്ചുമാറ്റി യൂട്യൂബിലും വാട്‌സ് ആപ്പിലുമായി പ്രചരിപ്പിക്കന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ലോകപ്രശസ്തരായ അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന സിനിമയിലെ അനുരാഗ് കശ്യപ് ഒരുക്ക് പ്രദാ എന്ന ചിത്രത്തിന്റെ ഭാഗമാണിത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നായിക രാധിക ആപ്‌തേ തന്റെ വസ്ത്രം ഉയര്‍ത്തിക്കാട്ടുന്ന രംഗമാണ് രാധികയുടെ നഗ്‌ന വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത്.

ലൈംഗികത എന്ന രീതിയില്‍ ചിത്രീകരിക്കപ്പെട്ട രംഗമല്ല ഇതെന്നും നിരവധി പേര്‍ നിരസിച്ച കഥാപാത്രം രാധിക ധൈര്യപൂര്‍വ്വം ഏറ്റെടുത്തതാണെന്നും സംവിധായകന്‍ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ജോലികള്‍ പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കിലേക്ക് ചിത്രം അയച്ചതിന് പിന്നാലെയാണ് വീഡിയോ ഓണ്‍ലൈനില്‍ എത്തിയത്. സൈബര്‍ ഞരമ്പു രോഗികളുടെ ആക്രമണത്തിന് രാധിക ഇരയായതിന്റെ ഉത്തരവാദി താനാണെന്നും അതിനാലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും കശ്യപ് പറയുന്നു.

നേരത്തേ രാധികയുടെ ബാത്ത് റൂം രംഗങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുക്കുകയും ഇതിനെതിരെ നടി ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Scroll To Top