Monday December 05, 2016
Latest Updates

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമെന്ന് പ്രധാനമന്ത്രി

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമെന്ന് പ്രധാനമന്ത്രി

ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനായി ശക്തമായ അവകാശ വാദങ്ങളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ലോകസമാധാനത്തിന് വേണ്ടി ഏറെ സംഭാവനകള്‍ നല്‍കിയ രാഷട്രമെന്ന നിലയില്‍ സ്ഥിരാംഗത്വം എന്നത് ഇന്ത്യയുടെ അവകാശമാണെന്ന് മോഡി പറഞ്ഞു. നമുക്ക് യാചനയുടെ നാളുകള്‍ കഴിഞ്ഞു. ഇനി നാം നമ്മുടെ അവകാശങ്ങള്‍ ആവശ്യപ്പെടും. സമാധാനത്തിന്റെ ദൂതന്മാരെ ആദരിക്കണമെന്നും, മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും ജന്മഭൂമിക്ക് അവയുടെ അവകാശങ്ങള്‍ നല്‍കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നും മോഡി പറഞ്ഞു. പരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യ യുദ്ധത്തിനു നല്‍കിയ സംഭാവനകള്‍ മോഡി അനുസ്മരിച്ചു. തങ്ങളെ നേരിട്ടു ബാധിക്കാത്ത യുദ്ധത്തില്‍ രാജ്യം 14 ലക്ഷം ജവാന്മാരെ യുദ്ധ മുഖത്തേക്ക് അയച്ചു. അതില്‍ 75,000 ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടു.

യുഎന്നിന്റെ സമാധാന സംരക്ഷണത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നും മോഡി അവകാശപ്പെട്ടു. യുഎന്നിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്ഥിരാംഗത്വത്തിന്റെ കാര്യത്തില്‍ പുനപരിശോധന വേണമെന്നും മോഡി ആവശ്യപ്പെടുന്നു.

വ്യാഴാഴ്ചയാണ് നാലു ദിവസത്തെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മോഡി ഫ്രാന്‍സിലെത്തിയത്. രാജ്യത്തെ ഇന്ത്യക്കാരില്‍ നിന്നും വലിയ സ്വീകരണമാണ് മോഡിക്ക് ലഭിച്ചത്.

 

Scroll To Top