Friday March 24, 2017
Latest Updates

ഡബ്ലിനില്‍ നൂറോളം സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് അവസരങ്ങള്‍

ഡബ്ലിനില്‍ നൂറോളം സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് അവസരങ്ങള്‍

ഡബ്ലിന്‍:ഐറിഷ് ടെക്‌നോളജി കമ്പനിയായ മൊവീഡിയസ് ഡബ്ലിനില്‍ 100 തൊഴിലവസരങ്ങള്‍ ഒരുക്കുന്നു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പദ്ധതി.
40 മില്യണ്‍ ഡോളര്‍ തുക നേടി അയര്‍ലണ്ട് ചരിത്രത്തിലെ തന്നെ ഒരു ടെക്‌നോളജി കമ്പനിയുടെ ഏറ്റവും മികച്ച ഫണ്ട് റൈസിംഗ് ഘട്ടം മൊവീഡിയസ് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത മൂന്നുവര്‍ഷത്തിനുളളില്‍ ഒഴിവുകള്‍ നികത്താനാണ് പദ്ധതിയി. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെയായിരിക്കും കൂടുതലായും നിയമിക്കുക.

മനുഷ്യന്റെ ചലനങ്ങള്‍ തിരിച്ചറിയാനാവുന്ന ക്യൂ ഇലക്ടോണിക് ചിപ്പും, അനുബന്ധ സോഫ്റ്റ് വെയറും കമ്പനി അടുത്തിടെ വികസിപ്പിച്ചിരുന്നു. വീട്ടുപകരണങ്ങള്‍, വിയറബിള്‍ ടെക് ഉപകരണങ്ങള്‍ മുതലായവയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗവേഷണങ്ങളുമായി മുന്നോട്ടു പോവുകയാണ് കമ്പനി ഇപ്പോള്‍.

Scroll To Top