Saturday December 10, 2016
Latest Updates

യൂറോപ്പിനെ നടുക്കി ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം:മരിച്ചവര്‍ 36 ആയി

യൂറോപ്പിനെ നടുക്കി ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം:മരിച്ചവര്‍ 36 ആയി

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 80 ലേറെപ്പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു സൂചനകള്‍. ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ആയുധ ധാരികളായ മൂന്ന് പേര്‍ വിമാനത്താവളത്തിന്റെ ഉള്ളില്‍ കടന്ന ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. എകെ47 തോക്കുകളും, ബോംബുകളുമായെത്തിയ മൂന്ന് ചാവേറുകളാണ് ആക്രമണം നടത്തിയത്. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണു സംഭവമുണ്ടായത്. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. turkey-4 turkey2മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലായിരുന്നു ആക്രമണം നടത്തിയത്. അക്രമികള്‍ കറുത്ത വസ്ത്രം ധരിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കുര്‍ദിഷ് വിമതരോ, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളോ ആകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്താംബൂളില്‍ നിന്നുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി റദ്ദാക്കി. ഇവിടേക്കു വരുന്ന വിമാനങ്ങള്‍ ഇസ്മീര്‍, തുര്‍ക്കി തലസ്ഥാനമായ അങ്കാറ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതരായി അവിടെ നിന്നും മാറ്റിയെന്നാണു വിവരങ്ങള്‍.വിമാനത്താവളത്തിലെ സുരക്ഷ വീഴ്ചയാണ് ഇത്തരമൊരു ആക്രമണത്തിന് കൂടുതല്‍ സഹായകരമായതെന്നാണ് റിപ്പോര്‍ട്ട്. വിദേശ വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ഇടമാണ് ഇസ്താംബൂള്‍. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ക്ക് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തി

Scroll To Top