Wednesday May 24, 2017
Latest Updates

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയെ ഡബ്ലിനില്‍ അറസ്റ്റു ചെയ്തു

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയെ ഡബ്ലിനില്‍ അറസ്റ്റു ചെയ്തു

ഡബ്ലിന്‍:ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദഗ്രൂപ്പിന്റെ അനുഭാവിയെന്ന് സംശയിക്കപ്പെടുന്ന ഒരാളെ ഗാര്‍ഡ ഡബ്ലിനില്‍ നിന്നും അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ടിലെ തിരുത്തലുകളും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ച്ച ഴ്ച്ച മുമ്പ് ഡബ്ലിനില്‍ നിന്നും തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ അവിടെ വെച്ച്‌പോലിസ് പിടികൂടി അയര്‍ലണ്ടിലേയ്ക്ക് മടക്കി അയയ്ച്ചിരുന്നു.അഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിലേയ്ക്ക് യാത്ര ചെയ്യാനൊരുങ്ങുകയായിരുന്നു ഇയാള്‍.

ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉള്ള ഡബ്ലിനിലെ ഈ കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ ഇയാളെ ഗാര്‍ഡ നിരീക്ഷണത്തിലാക്കുകയായിരുന്നു.തുടര്‍ന്നുള്ള സംശയാസ്പദമായ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ തിങ്കളാഴ്ച ഇയാളുടെ വീട് സേര്‍ച്ച് ചെയ്തു ചില രേഖകള്‍ കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ആന്റി ടെറര്‍ യൂണിറ്റ് ചോദ്യം ചെയ്ത ശേഷം പിന്നീട് ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു

Scroll To Top