Saturday December 03, 2016
Latest Updates

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മുന്നൂറോളം പേരെ കൂട്ടക്കൊല നടത്തി 

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മുന്നൂറോളം പേരെ കൂട്ടക്കൊല നടത്തി 

ഡമാസ്‌കസ് : സിറിയയിലെ കിഴക്കന്‍ മേഖലകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 250 ഓളം പേരെ വധിച്ചു. സര്‍ക്കാര്‍ അനുകൂല മേഖലയായ ദെയര്‍ അല്‍ സോറിലാണ് ആക്രമണമുണ്ടായത്. 85 സാധാരണക്കാരും 50 ഓളം സൈനികരും കൊല്ലപ്പെട്ടതായി ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തന സംഘടനകള്‍ വ്യക്തമാക്കുന്നു.

അതേസമയം 300 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു.ഈ പ്രദേശത്ത് രണ്ട് ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്ക്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ചാവേറുകളെ ഉപയോഗിച്ചും കാര്‍ ബോംബ് ഉപയോഗിച്ചുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ടര ലക്ഷത്തോളം പേരാണ് സിറിയയില്‍ ഐസിസ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.

Scroll To Top