Tuesday February 28, 2017
Latest Updates

ഐഎസ്ആര്‍ഒയുടെ വെബ് സൈറ്റ് ചൈനീസ് ചാരന്മാര്‍ ഹാക്ക് ചെയ്തു 

ഐഎസ്ആര്‍ഒയുടെ വെബ് സൈറ്റ് ചൈനീസ് ചാരന്മാര്‍ ഹാക്ക് ചെയ്തു 

ഹൈദ്രബാദ് ;ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് സംഭവത്തിനു പിന്നിലെന്ന് സൂചനയുണ്ട്. 
അഞ്ചു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ ചരിത്രക്കുതിപ്പു നടത്തിയതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഏജന്‍സിയാണ് ആന്‍ട്രിക്‌സ്. ആന്‍ട്ക്‌സ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ അമേരിക്കന്‍ മേജര്‍ ലീഗ് ജേഴ്‌സി ചൈനയില്‍ നിന്നും വാങ്ങുന്നതിന്റെ വാര്‍ത്തയാണ് ഹോം പേജില്‍ വന്നത്. 
ഹോം പേജ് മാത്രമാണ് തകര്‍ത്തതെന്നും താമസിയാതെ സാധാരണ നിലയിലേക്ക് എത്തുമെന്നും ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. ബഹിരാകാശ മേഖലയില്‍ ഇന്ത്യ നേടിയ അപൂര്‍വ നേട്ടങ്ങളില്‍ അസൂയപൂണ്ടവരാണ് ഇതിനു പിന്നിലെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു.

Scroll To Top