Thursday December 08, 2016
Latest Updates

ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ ലോക ശ്രദ്ധ നേടി,വിജയകരം ഈ ദൗത്യം!

ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യ ലോക ശ്രദ്ധ നേടി,വിജയകരം ഈ ദൗത്യം!

ശ്രീഹരിക്കോട്ട :ഇത് ഇന്ത്യയുടെ അഭിമാന നിമിഷം.ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ തണലില്‍ വളര്‍ന്നെന്ന് മാലോകരാകെ അവകാശപ്പെടുന്ന ഇന്ത്യയില്‍ നിന്നും അതേ വന്‍ശക്തിയുടെ അഞ്ചു ഉപഗ്രഹങ്ങളെ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യന്‍ ശാസ്ത്രലോകം ലോകശ്രദ്ധ നേടി.

ഐ എസ് ആര്‍ ഒയുടെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമെന്ന വിശേഷണവുമായാണ് ഇന്നലെ അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചു.

പിഎസ്എല്‍വി സി28 റോക്കറ്റില്‍ ബ്രിട്ടന്റെ അഞ്ച് ഉപഗ്രഹങ്ങളാണ് ഇസ്രോയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് വിക്ഷേപിച്ചത്. 1,440 കിലോഗ്രാം ഭാരമുള്ള അഞ്ച് ഉപഗ്രഹങ്ങളെ പിഎസ്എല്‍വിഎക്‌സ്എല്‍ പതിപ്പ് റോക്കറ്റാണു ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇസോയുടെ മുപ്പതാമത്തെ വിക്ഷേപണമാണ് ഇത്.

ഇസ്രോ ബഹിരാകാശത്ത് എത്തിക്കുന്ന ഏറ്റവും ഭാരം കൂടിയ പേലോഡുമാണിത്. അഞ്ച് ഉപഗ്രഹങ്ങള്‍ക്കും കൂടി 1440 കിലോഗ്രാം ഭാരമുണ്ട്. കഴിഞ്ഞ ജൂണില്‍ വിക്ഷേപിച്ച 714 കിലോഗ്രാമുള്ള ഫ്രഞ്ച് ഉപഗ്രഹം സ്‌പോട്ട് 7 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഭാരമേറിയ വാണിജ്യ ദൗത്യം.
വെള്ളിയാഴ്ച രാത്രി 9.58 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നു. ബ്രിട്ടനിലെ സ്വകാര്യ ഗവേഷണ സ്ഥാപനമായ സുറെ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ അഞ്ച് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

Scroll To Top