Thursday July 20, 2017
Latest Updates

അയര്‍ലണ്ടിലെ ഇസ്രയേലി അംബാസഡര്‍ ജൂത വിരുദ്ധനെന്ന് ആരോപണം

അയര്‍ലണ്ടിലെ ഇസ്രയേലി അംബാസഡര്‍ ജൂത വിരുദ്ധനെന്ന് ആരോപണം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇസ്രയേലി അംബാസഡര്‍ക്കെതിരെ ജൂത വിരുദ്ധ വംശീയത ആരോപിക്കപ്പെട്ടു.ഡബ്ലിന്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ജൂത ഗ്രൂപ്പാണ് ഇസ്രായേലി അംബാസഡര്‍ക്കെതിരെ രംഗത്തുവന്നത്.ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പാലസ്തീനെ പിന്തുണയ്ക്കുന്നതിലൂടെ ജൂത സമുദായത്തെ അന്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന അംബാസഡറുടെ ആരോപണമാണ് വിവാദമായത്.

സിറ്റി ഹാളിനു മുകളില്‍ പാലസ്തീനിയന്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടു ഇസ്രായേലി അംബാസഡര്‍ സീവ് ബോകര്‍, സിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ കൗണ്‍സിലിന്റെ പ്രോട്ടോക്കോള്‍ കമ്മിറ്റി ഒന്നടങ്കം ഏകകണ്ഠമായി പാലസ്തീന്‍ പതാക ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു.ഇതു സംബന്ധിച്ച തീരുമാനം മെയ് എട്ടിനു നടക്കുന്ന പൂര്‍ണ കൗണ്‍സില്‍ കൈക്കൊള്ളും.

ഇസ്രായേല്‍-പാലസ്തീന്‍ പോര് തുടരുന്ന സാഹചര്യത്തില്‍ സിറ്റി ഹാളിനു മുകളില്‍ പാലസ്തീന്‍ പതാക ഉയര്‍ത്തുന്നത് ഏകപക്ഷീയ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെടുമെന്നു കൗണ്‍സിലര്‍മാര്‍ക്കയച്ച കത്തില്‍ ബോകര്‍ ചൂണ്ടിക്കാട്ടി.ഡബ്ലിനെ വളര്‍ത്തമ്മയായി കാണുന്ന ഇസ്രായേലികള്‍ക്ക് ഈ പ്രവൃത്തി എന്ത് സന്ദേശമാകും നല്‍കുകയെന്നും അംബാസഡര്‍ ചോദിച്ചു.പതാകഉയര്‍ത്തുന്നതിലൂടെ തെറ്റായ സന്ദേശം നല്‍കാനാണ് ചില ജൂത സമുദായാംഗങ്ങള്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.ഈ പരാമര്‍ശങ്ങളാണ് ജൂത സംഘടനയെ പ്രകോപിപ്പിച്ചത്.

അതേസമയം, മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പാലസ്തീനിയന്‍ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നവരാണ് ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളെന്ന് ദ ജ്യൂവിഷ് വോയ്‌സ് ഫോര്‍ എ ജസ്റ്റ് വോയ്‌സ് ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.’മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാന്‍ ഇസ്രായേല്‍ തയ്യാറാകുന്നതു വരെ ഇത്തരം ബഹിഷ്‌കരണത്തെയും ഉപരോധത്തെയും ഞങ്ങള്‍ അംഗീകരിക്കും.പാലസ്തീന്‍ പതാക ഉയരെ പറക്കുന്നതിനെയും ഞങ്ങള്‍ അനുകൂലിക്കുന്നു’.അവർ പറഞ്ഞു.

Scroll To Top