Friday December 09, 2016
Latest Updates

പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ വത്തിക്കാനിലും എത്തിയിരുന്നതായി വെളിപ്പെടുത്തല്‍ :റോമില്‍ ഇസ്ലാമിക് ഖലിഫേറ്റ് ഭീഷണിയ്‌ക്കെതിരെ ജാഗ്രതയോടെ പ്രതീകരിച്ച് ഇറ്റലി 

പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ വത്തിക്കാനിലും എത്തിയിരുന്നതായി വെളിപ്പെടുത്തല്‍ :റോമില്‍ ഇസ്ലാമിക് ഖലിഫേറ്റ് ഭീഷണിയ്‌ക്കെതിരെ ജാഗ്രതയോടെ പ്രതീകരിച്ച് ഇറ്റലി 

വത്തിക്കാന്‍ :പാക്കിസ്ഥാന്‍ മാര്‍ക്കറ്റില്‍ ബോംബാക്രമണം നടത്തി നൂറില്‍ അധികം പേരെ കൊലപ്പെടുത്തിയ കേസില്‍ സംശയിക്കപ്പെടുന്ന തീവ്രവാദികള്‍ 2010ല്‍ വത്തിക്കാന്‍ ആക്രമിക്കുന്നതിനായി പദ്ധതിയിട്ടിരുന്നതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍. ആക്രമണം നടത്തുന്നതിനായി ചാവേറുകളില്‍ ഒരാള്‍ ഇറ്റലിയില്‍ എത്തിയിരുന്നതായും പ്രൊസിക്യൂട്ടര്‍ മൗറോ മുറാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വയര്‍ടാപ്‌സ് പരിശോധിച്ചപ്പോഴാണ് ആക്രമണ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
എന്നാല്‍ ആക്രമണം നടത്താന്‍ തീവ്രവാദിക്ക് സാധിക്കാത്തതിനാല്‍ അയാള്‍ തിരികെ പോയി. എന്നാല്‍ എന്താണ് ഇതിന്റെ കാരണം എന്ന് വ്യക്തമല്ല.
2006ല്‍ പോപ്പ് ബെനഡിക്ട് 16 ാമന്‍ മുഹമ്മദ് നബിയെ അപമാനിച്ചു സംസാരിച്ചു എന്നതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന സമയമായിരുന്നു ഇത്. മുഹമ്മദ് നബിയുടെ ചില പ്രബോധനങ്ങള്‍ ഹീനവും മനുഷ്യത്വരഹിതവുമാണെന്നായിരുന്നു പോപ്പിന്റെ പ്രസ്താവന.
റോം പിടിച്ചെടുക്കുമെന്നും ഇസ്ലാമേറ്റ് ഖലിഫെറ്റ് സ്ഥാപിക്കുമെന്നുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണിയുണ്ടായത് കഴിഞ്ഞയിടയ്ക്കാണ്. ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ ഈ ഭീഷണിയെ ഗൗരവമായിട്ടാണ് കാണുന്നത്.
തനിക്കെതിരെ ഭീഷണിയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ താന്‍ ഭയപ്പെടുന്നത് നിഷ്‌കളങ്കരായ ആളുകളുടെ ജീവനെക്കുറിച്ചാണ് തന്റെ ആശങ്കയെന്നും പോപ്പ് ഫ്രാന്‍സിസ് പറഞ്ഞിരുന്നു.
ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്നവരില്‍ രണ്ട് പേര്‍ ബിന്‍ ലാദന്റെ സംരക്ഷ ചുമതലയുള്ള ആളുകളുടെ
കൂട്ടത്തിലുണ്ടായിരുന്നവരാണെന്ന് ടെലിഫോണ്‍ വയര്‍ടേപ്പുകളില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പാകിസ്താനില്‍
ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയതില്‍ പങ്കുള്ളവരാണ് ഇവര്‍.

Scroll To Top