Thursday December 08, 2016
Latest Updates

ബ്രിട്ടണിലെ എന്‍എച്ച്എസ് മാതൃകയില്‍ എെഎസ് തീവ്രവാദികള്‍ ആശുപത്രി ശൃംഖല സ്ഥാപിക്കുന്നു

ബ്രിട്ടണിലെ എന്‍എച്ച്എസ് മാതൃകയില്‍ എെഎസ് തീവ്രവാദികള്‍ ആശുപത്രി ശൃംഖല സ്ഥാപിക്കുന്നു

ബ്രിട്ടണിലെ എന്‍എച്ച്എസിന്റെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഹോസ്പിറ്റല്‍ ശൃംഖല ആരംഭിക്കുന്നു. ബ്രിട്ടീഷ് പത്രമായ ഡെയിലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് (ഐഎസ്എച്ച്എസ്) എന്നാണ് തീവ്രവാദികള്‍ ഇതിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഐഎസ് അനുകൂല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഇത് സംബന്ധിച്ച സൂചനകള്‍ ദൃശ്യമാണെന്ന് ഡെയിലിമെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി കണ്ട പോസ്റ്ററില്‍ എന്‍എച്ച്എസ് ഡോക്ടര്‍മാരുടേതിന് സമാനമായ വേഷത്തില്‍ മെഡിക്കല്‍ പ്രൊഫഷണലിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴുത്തിന് താഴോട്ട് മാത്രമെ ചിത്രത്തില്‍ കാണാന്‍ കഴിയുകയുള്ളു. ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വീസിന്റെ ലീഫ്‌ലെറ്റുകളില്‍ കാണാറുള്ളതിന് സമാനമായ ചിത്രമാണിതെന്ന് ഡെയിലി മെയില്‍ പറയുന്നു. പോസ്റ്ററിന്റെ ബാക്ക് ഡ്രോപ്പില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഡിവാന്‍ ഓഫ് ഹെല്‍ത്ത് എന്ന് എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികളായിട്ടുള്ള ആളുകള്‍ എത്യോപ്യയിലുള്ള ഡോക്ടര്‍മാരോട് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. തങ്ങളുടെ ആശുപത്രി ശൃംഖലയിലേക്ക് ആളെ എടുക്കാനുള്ള തന്ത്രമായിരുന്നോ ഇതെന്ന കാര്യത്തില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ സംശയമുന്നയിക്കുന്നുണ്ട്.

ആരോഗ്യ മേഖലയുമായി ബന്ധമുള്ള നിരവധി ആളുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനാല്‍ ആശുപത്രി ശൃംഖല എന്നത് ഐഎസിനെ സംബന്ധിച്ച് അത്ര ഗുരുതര പ്രശ്‌നമല്ല.

 

Scroll To Top