Thursday December 08, 2016
Latest Updates

ഇസ്ലാമിക് സ്റ്റേറ്റ് ഒളിസങ്കേതങ്ങളുടെ ലിസ്റ്റില്‍ ,നോര്‍ത്തേണ്‍ അയര്‍ലണ്ടും

ഇസ്ലാമിക് സ്റ്റേറ്റ് ഒളിസങ്കേതങ്ങളുടെ ലിസ്റ്റില്‍ ,നോര്‍ത്തേണ്‍ അയര്‍ലണ്ടും

ഡബ്ലിന്‍:ഫ്രാന്‍സിലും തുര്‍ക്കിയിലുമടക്കമുള്ള തങ്ങളുടെ ഒളിസങ്കേതങ്ങളുടെ ലിസ്റ്റ് ഇസ്ലാമിക് സ്റ്റേറ്റ് അധികൃതര്‍ പുറത്തുവിട്ടു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ കഴിഞ്ഞ ദിവസം നടത്തിയ ചാവേറാക്രമണത്തിനു ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ ഒളിസങ്കേതങ്ങളുടെ ഗ്രാഫിക്‌സ് ചിത്രം ഭീകരര്‍ പുറത്തുവിട്ടത്. മൂന്ന് വിവിധതരം പ്രദേശങ്ങളുടെ ചിത്രമാണ് ഐ എസ് പുറത്തുവിട്ടത്; ശക്തമായ സ്വാധീനമുള്ള മേഖല, ശരാശരി സ്വാധീനമുള്ള മേഖല, വളരെക്കുറവ് സ്വാധീനമുള്ള മേഖല എന്നിങ്ങനെയാണ് അവ.

സിറിയ, ഇറാഖ് എന്നിവയാണ് ശക്തമായ സ്വാധീന പ്രദേശങ്ങള്‍. അഫ്ഗാനിസ്ഥാന്‍,യെമന്‍,സൊമാലിയ,നൈജീരിയ,ഈജിപ്ത്,ലിബിയ,ചെച്‌നിയ,ഡാഗസ്ഥാന്‍,ഫിലിപ്പൈന്‍സ് അടക്കമുള്ള 10 രാജ്യങ്ങളില്‍ ശരാശരി സ്വാധീനമുള്ളതായാണ് ഭീകരര്‍ അവകാശപ്പെടുന്നത്.ഇക്കൂട്ടത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടും ഉള്‍പ്പെടുന്നുണ്ട്.Terror_Risks_map

Scroll To Top