Saturday December 10, 2016
Latest Updates

ബന്ദിയായിയിരുന്ന ജോര്‍ദാന്‍ പൈലറ്റിനെ ഇസ്ലാമിക് ഭീകരര്‍ തടവറയില്‍ തീയിട്ടു കൊന്നു 

ബന്ദിയായിയിരുന്ന ജോര്‍ദാന്‍ പൈലറ്റിനെ ഇസ്ലാമിക് ഭീകരര്‍ തടവറയില്‍ തീയിട്ടു കൊന്നു 

ഡമാസ്‌കസ്: ബന്ദിയാക്കിയിരുന്ന ജോര്‍ദാന്‍ പൈലറ്റ് 26കാരനായ മുആദ് അല്‍ കസാസ്ബിനെ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വധിച്ചു. കൊലപാതക ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഐ.എസ് പുറത്തുവിട്ടു.

കൊല്ലപ്പെട്ട മുആദ് അല്‍ കസാസ്ബിന്റെ ചിത്രവുമായി ഭാര്യ (ഫയല്‍ ചിത്രം )

കൊല്ലപ്പെട്ട മുആദ് അല്‍ കസാസ്ബിന്റെ ചിത്രവുമായി ഭാര്യ (ഫയല്‍ ചിത്രം )

കസാസ്ബിനെ ജീവനോടെ കത്തിച്ചാണ് ഐ.എസ് തീവ്രവാദികള്‍ വധിച്ചത്. എന്നാല്‍ വീഡിയോ ദൃശ്യം സ്ഥിരീകരിച്ചിട്ടില്ല. തടവിലുള്ളയാളെ തീജ്വാല വിഴുങ്ങുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

ഐഎസ് പുറത്തുവിട്ട വീഡിയോ ആധികാരികമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും സത്യമാകാനാണ് കൂടുതല്‍ സാധ്യതയെന്ന് ലോകമാധ്യമങ്ങള്‍ പറയുന്നു. ഐഎസിന്റെ ട്വിറ്റര്‍ അകൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോര്‍ദാന്റെ ഐഎസ് വിരുദ്ധ നിലപാടിനെതിരായാണ് മൗസ് അല്‍ കസസ്ബഹിനെ ഐഎസ് വധിച്ചിരിക്കുന്നത്.
മൗസ് അല്‍ കസസ്ബഹിന്റെ മോചനത്തിനായി നേരത്തെ ജോര്‍ദാനില്‍ തടവിലുളള ഇറാഖി ഭീകര വനിത സാജിത അള്‍ റിസ്വിയെ മോചിപ്പിക്കണമെന്ന് ഐഎസ് ആവശ്യപ്പട്ടിരുന്നു. 2005ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാറിലെ ഒരു ഹോട്ടല്‍ ബോംബു വെച്ച് തകര്‍ത്ത കേസിലാണ് സാജിത തടവിലാകുന്നത്. റിസ് വിയെ മോചിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ജോര്‍ദാന്‍ പൈലറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്.

26കാരനായ മൗസ് അല്‍ കസസ്ബഹ് ഐഎസ് നിയന്ത്രിത റാഖാ നഗരത്തിലൂടെ വിമാനം പറത്തുമ്പോഴാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പിടിയിലാകുന്നത്. മൗസ് അല്‍ കസസ്ബഹ് പറത്തിയ എഫ് 16 ജെറ്റ് വിമാനം ഐഎസ് തീവ്രവാദികള്‍ വെടിവെച്ചിടുകയായിരുന്നു

Scroll To Top