Thursday December 08, 2016
Latest Updates

യൂറോപ്പിനെതിരെ രാസായുധം പ്രയോഗിക്കുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്

യൂറോപ്പിനെതിരെ രാസായുധം പ്രയോഗിക്കുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ്

യൂറോപ്പിനെ നശിപ്പിക്കാന്‍ പര്യാപ്തമായ ആഴ്‌സനല്‍ രാസായുധം തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍. കഴിഞ്ഞ മാസം തുര്‍ക്കിയില്‍ പിടിക്കപ്പെട്ട ഭീകരനാണ് ഹൈഡ്രജന്‍ ബോംബ് അടക്കമുള്ള രാസായുധത്തിനു പുറമെ മിസൈലുകളും തങ്ങളുടെ പക്കലുള്ളതായി വെളിപ്പെടുത്തിയത്. സിറിയയിലെ ആലിപ്പോയില്‍ ആണവായുധം തയ്യാറാക്കാനും ശ്രമിക്കുന്നതായി ഇയാള്‍ അധികൃതരോട് വെളിപ്പെടുത്തി. മറ്റ് അഞ്ച് പേരോടൊപ്പം തുര്‍ക്കിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഇയാള്‍ നല്‍കിയ വിവരങ്ങള്‍ വിശ്വസനീയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഏതു തരം ഹൈഡ്രജന്‍ ബോബാണ് ഉപയോഗിക്കാന്‍ സാധ്യതയെന്ന് കൃത്യമായി വിവരം ലഭിച്ചിട്ടില്ല.

Scroll To Top