Wednesday January 24, 2018
Latest Updates

ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഐറിഷ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് രാജ്യാന്തര മുസ്ലീം പണ്‍ഡിതന്‍

ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഐറിഷ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് രാജ്യാന്തര മുസ്ലീം പണ്‍ഡിതന്‍

ഡബ്ലിന്‍: അയര്‍ലണ്ട് സര്‍ക്കാര്‍ തീവ്രവാദത്തിനെതിരായി പ്രവര്‍ത്തിക്കണമെന്ന് രാജ്യാന്ത ഇസ്‌ലാമിക പണ്ഡിതനായ ഷെയ്ഖ് ഫക്രുദ്ദീന്‍ ഒവൈസി അല്‍ മദാനി. തീവ്രവാദം ആക്രമത്തിന് മുന്നോടിയാണെന്നും, സമയം ഏറെ വൈകു മുമ്പ് ഇതിനെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐറിഷ് മുസ്‌ലിം പീസ് ആന്‍ഡ് ഇന്റഗ്രേഷന്‍ കൗണ്‍സില്‍ (ഐ.എം.പി.ഐ.സി) നടത്തിയ തീവ്രവാദ വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗത്ത് ആഫ്രിക്കയില്‍ ഇത് സംഭവിച്ചു കഴിഞ്ഞു എന്നും അല്‍ മദാനി പറഞ്ഞു.

യു.എസ്, ബെല്‍ജിയം, പാക്കിസ്ഥാന്‍, ഇറാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡര്‍മാരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ഐറിഷ് സമൂഹം തീവ്രവാദത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്നു കരുതരുതെന്നു പറഞ്ഞ അല്‍ മദാനി തീവ്രവാദത്തിനെതിരെ പൊതുബോധം ഉയരുന്നതിനെപ്പറ്റിയാണ് സംസാരിച്ചത്. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ് എന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിനെ വെറുക്കാന്‍ ഉദ്‌ഘോഷിക്കുന്നവര്‍ എല്ലാ മതങ്ങളുടെയും പൊതു ശത്രവുവാണെന്ന് അല്‍ മദാനി സംസാരത്തിനിടെ ഓര്‍മ്മിപ്പിച്ചു. തീവ്രവാദത്തിലേയ്ക്കും ഭീകരവാദത്തിലേയ്ക്കുമുള്ള ആദ്യപടിയാണ് അത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll To Top