Monday May 29, 2017
Latest Updates

ഇസ്‌ളാമോഫോബിയ… 

ഇസ്‌ളാമോഫോബിയ… 

മുസ്‌ളീം ഭീതിയ്‌ക്കെതിരെയും മുസ്‌ളീമുകള്‍ക്കെതിരെയുള്ള വിവേചനത്തെ സംബന്ധിച്ചും 15 വയസുള്ള വിദ്യാര്‍ത്ഥിനിയുടെ പ്രസംഗം ഓണ്‍ലൈനില്‍ കണ്ടത് ആയിരങ്ങള്‍. പാരീസിലുണ്ടായ അതിക്രമങ്ങളെ ഉയര്‍ത്തിക്കാട്ടി തന്റെ ഏഴുവയസുള്ള സഹോദരിയെ സ്‌കൂളില്‍ അപമാനിച്ചതാണ് ഇസ്ര മൊഹമ്മദിനെ മുസ്ലീങ്ങലോടുള്ള വിവേചനത്തെക്കുറിച്ച് അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിനു പേരിപ്പിച്ചത്. ന്യൂകാസ്റ്റില്‍ ഇസ്ര പഠിക്കൂന്ന സ്‌കൂളിലെ 340 ജീവനക്കാരുടെയും 1,900 വിദ്യാര്‍ഥികളുടെയും മുമ്പാകെയാണ് തന്റെ ആശയങ്ങള്‍ വാക്കുകളിലൂടെ പ്രകടമാക്കിയത്. തന്റെ അച്ഛനെ പോലെ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ജിസിഎസ്ഇ വിദ്യാര്‍ഥിയായ ഇസ്രയോട് ഇതേ പ്രസംഗം മറ്റു സ്‌കൂളുകളിലും നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 
ഏഴു വയസുള്ള സഹോദരി സ്‌കൂളില്‍ നിന്ന് കരഞ്ഞുകൊണ്ടാണ് തിരികെ വീട്ടിലെത്തിയത്. കാരണമെന്തെന്ന് തിരക്കിയപ്പോള്‍ പറഞ്ഞത് സ്‌കൂളില്‍ പാരീസ് അക്രമത്തെ പറ്റി പറഞ്ഞ് തന്നെ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ്. ഇനി സ്‌കൂളില്‍ പോകില്ലെന്നും അവള്‍ പറഞ്ഞു. ഇക്കാര്യം പ്രസംഗത്തിനിടെ ഇസ്ര വിശദീകരിച്ചു. പ്രസംഗത്തിന്റെ വീഡിയോ യുടൂബിലൂടെ കണ്ടവരുടെ എണ്ണം ആയിരങ്ങളായി.
ഈ പ്രസംഗത്തിലൂടെ ചിലരുടെയെങ്കിലും മനോഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇസ്ര പറഞ്ഞു. ഭീകരവാദത്തിനു മതമില്ല, ഇസ്ലാം ഭീകരവാദത്തിന്റെ മുഖമല്ല, മുസ്ലീങ്ങള്‍ തീവ്രവാദത്തെ അനുകൂലിക്കുന്നുമില്ല എന്ന സന്ദേശമാണ് ഇസ്ര പ്രസംഗത്തിലൂടെ പങ്കുവെച്ചത്.

 

Scroll To Top