Sunday July 23, 2017
Latest Updates

അയര്‍ലണ്ടിലെ ഇസ്‌ളാം മത വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

അയര്‍ലണ്ടിലെ ഇസ്‌ളാം മത വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: ഇസ്ലാം അയര്‍ലണ്ടിലെ മൂന്നാമത്തെ വലിയ മതമെന്ന സ്ഥാനത്തേക്കെത്തുന്നു.ഓരോ പ്രോവിന്‍സിലും ചുരുങ്ങിയത് ഒരു മുസലിം ദേവാലയം വീതമുണ്ട്.ഏപ്രിലില്‍ പ്രസിദ്ധീകരിച്ച 2016 സെന്‍സസ് പ്രകാരംആകെയുള്ള 4,761,865 ജനസംഖ്യയില്‍ 63400 പേര്‍ അവര്‍ ഇസ്ലാമാണെന്ന് സ്വയം പ്രഖ്യാപിച്ചവരാണ്. 3.7മില്യണ്‍ റോമന്‍ കത്തോലിക്കരും 126,400 ചര്‍ച്ച് ഓഫ് അയര്‍ലണ്ടുകാരുമുണ്ടെന്നും സെന്‍സസ് പറയുന്നു.14300 ഹിന്ദു മത വിശ്വാസികളാണ് അയര്‍ലണ്ടില്‍ ഉള്ളത്.

രാജ്യത്തെ മൂന്നാമത്തെ പ്രധാന മതമാണ് ഇസ്ലാം.കഴിഞ്ഞ സെന്‍സസി(2011)നേക്കാള്‍ 29 ശതമാനം വളര്‍ച്ച ഇസ്ലാം മതത്തിനുണ്ടായി.49200 മുസ്ലീങ്ങളാണ് അന്നുണ്ടായിരുന്നത്.അതിവേഗം വളരുന്ന മതമായി ഇസ്ലാമിനെ സിഎസ്ഒ രേഖപ്പെടുത്തുന്നു.

വളരെ കുറഞ്ഞ സമയത്താണ് ഇതിന്റെ വളര്‍ച്ച. 1959ലാണ് ഇസ്‌ളാമിക് ഫൗണ്ടേഷന്‍ ഓഫ് അയര്‍ലണ്ട്(ഐഎഫ്ഐ) സ്ഥാപിച്ചത്.ഡബ്ലിന്‍ മോസ്‌കായിരുന്നു ആസ്ഥാനം.ഇതായിരുന്നു അയര്‍ലണ്ടിലെ (1976)ആദ്യ മോസ്‌ക്.

പഠനത്തിനായി സൗത്ത് ആഫ്രിക്കയില്‍ നിന്നുമാണ് ആദ്യ മുസ്ലിംസംഘം വിദ്യാര്‍ഥികളെത്തിയത്.തുടര്‍ന്ന് മലേഷ്യ,ഇന്ത്യ,പേര്‍ഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെത്തി.1970കളില്‍ ഒട്ടേറെ അള്‍ജീരിയന്‍.ലിബിയന്‍,സൗദിഅറേബ്യന്‍,മലേഷ്യന്‍ വിദ്യാര്‍ഥികള്‍ എയര്‍ക്രാഫ്ട് എന്‍ജിനീയറിംഗ് പഠിക്കുന്നതിനായി ഇവിടെയെത്തി.ഈ വിദ്യാര്‍ഥികള്‍ ഇവിടെ താമസിച്ചുകൊണ്ട് ജോലിചെയ്യാന്‍ തുടങ്ങി.അങ്ങനെയാണ് ആദ്യ മുസ്ലിം സമുദായം ഇവിടെ ചുവടുറപ്പിച്ചത്.ഐഎഫ്ഐ രേഖകള്‍ പറയുന്നു.

തുടര്‍ന്നു യുകെയില്‍ നിന്നുള്ള മുസ്ലിം കച്ചവടസംഘങ്ങളും ഇവിടെയത്തി താമസം തുടങ്ങി. അവരാണ് ആദ്യ ബിസിനസ് സമുദായം.1991ലെ സെന്‍സസ് പ്രകാരം 3783 പേരാണ് മുസ്ലീമുകളായി ഉണ്ടായിരുന്നത്.അതിനുശേഷം ബോസ്നിയ,സോമാലിയ,കൊസോവോ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള മുസ്ലിം അഭയാര്‍ഥികളെത്തി. അവര്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലും മറ്റും താമസിച്ചു ,പിന്നീട് ഇവിടെ നിലയുറപ്പിച്ചു.63400 ഇസ്‌ളാം മത വിശ്വാസികള്‍ ള്‍ 40 വ്യത്യസ്ത ദേശീയതകളുള്ളവരാണ്.

ഐറീഷ് കൗണ്‍സില്‍ ഓഫ് ഇമാംസും ഇവിടെ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം ഡോ. അല്‍ക്വാദ്രി ഇതില്‍ നിന്നും രാജിവെച്ചിരുന്നു. കൗണ്‍സിലില്‍ വിശ്വാസമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നു ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Scroll To Top