Wednesday December 07, 2016
Latest Updates

ഐഎസ്എല്‍ രണ്ടാം സീസണ്‍ ഒക്ടോബര്‍ 3ന് ആരംഭിക്കും; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം 6ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി

ഐഎസ്എല്‍ രണ്ടാം സീസണ്‍ ഒക്ടോബര്‍ 3ന് ആരംഭിക്കും; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം 6ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി

ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് പകര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ (ഐഎസ്എല്‍) രണ്ടാം സീസണ്‍ ഒക്ടോബര്‍ 3ന് ആരംഭിക്കും. എട്ട് നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ ഇരുപതിന് നടക്കുന്ന ഫൈനലോടെ അവസാനിക്കും. ഒക്ടോബര്‍ മൂന്നിന് ശനിയാഴ്ച്ച 7 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. ഒക്ടോബര്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഡിസംബര്‍ 20നാണ് ഫൈനല്‍.

79 ദിവസങ്ങളിലായി 61 മത്സരങ്ങളാണ് ഐഎസ്എല്‍ രണ്ടാം എഡിഷനിലുള്ളത്. ഹോം, എവേ ഫോര്‍മാറ്റില്‍ 56 മത്സരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ലീഗ് റൗണ്ട്. ഇതേ ഫോര്‍മാറ്റില്‍ ഓരോ ഹോം, എവേ മത്സരങ്ങള്‍ വീതം ഉള്‍പ്പെടുന്നതായിരിക്കും രണ്ട് സെമി ഫൈനലുകളും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് നടക്കുന്ന രീതിയിലാണ് ഫിക്‌സ്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.

കേരളാ ബ്ലോസ്‌റ്റേഴ്‌സ്, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ്‌സി, ഡല്‍ഹി ഡൈനാമോസ്, എഫ്‌സി ഗോവ, പൂനെ സിറ്റി, മുംബൈ സിറ്റി എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് ഇത്തവണയും ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുട ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് 10ന് പരാജയപ്പെടുകയായിരുന്നു.

 

Scroll To Top