Thursday December 08, 2016
Latest Updates

ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നത് റോമിനെയോ ?വീണ്ടും 45 പേരേ ഐസിസ് ചുട്ടു കൊന്നു

ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നത് റോമിനെയോ ?വീണ്ടും 45 പേരേ ഐസിസ് ചുട്ടു കൊന്നു

ബാഗ്ദാദ്:ഇറാഖിലെ പ്രവശ്യയായ അന്‍ബറില്‍ ഐഎസ് ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു.അന്‍ബന്‍ പ്രവശ്യയായ അല്‍ ബാഗദാദി പട്ടണത്തില്‍ നിന്ന് തട്ടിക്കൊണ്ടപോയ സുരക്ഷ ഉദ്യോഗസ്ഥരായാണ് ഭീകരര്‍ കൊന്നതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അന്‍ബന്‍ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഐഎസ് ഭീകരര്‍ക്കാണ്.എന്നാല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് അല്‍ബാഗ്ദാദി.ഈ പ്രദേശം സൈന്യത്തില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങളായി തുടരുകയാണ്.

യുഎസ് മറീനുകള്‍ തങ്ങുന്ന ഐ അല്‍ അസദ് വ്യോമത്താവളത്തിനു നേരെയും കഴിഞ്ഞാഴ്ച്ച ആക്രമണ ശ്രമം നടന്നിരുന്നു.

ഐസിസിന്റെ ലക്ഷ്യം വത്തിക്കാനും മാര്‍പാപ്പയും ആവാമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.സിറിയയും ഇറാക്കും വിട്ട് റോമില്‍ നിന്നും വെറും 650 കിലോ മീറ്റര്‍ അകലെ ലിബിയയില്‍ വരെ ഐസിസ് കടന്നു കയറി കഴിഞ്ഞ ദിവസം താവളമുറപ്പിച്ചത് സമാധാന കാംക്ഷികളെ ആകുലപ്പെടുത്തുന്നുണ്ട്.ലോക രാഷ്ട്രങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് സംഭവങ്ങളെ നിരീക്ഷിച്ചുവരുന്നത്.

 21 ക്രിസ്ത്യാനികളെ ഐസിസ് കൊലചെയ്തതിന് തൊട്ടു പിന്നാലെ ഈജിപ്ത് ലിബിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ ഇന്നലെയും വ്യോമാക്രമണം നടത്തിയിരുന്നു.ഇതിന് ഐസിസ് വിരുദ്ധ ലോകരാഷ്ട്രങ്ങളുടെ മൌനാനുവാദം ഉണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.അന്‍പതോളം ഐസിസ് ഭീകരര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് 

Scroll To Top