Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വീണ്ടും ഇസ്ലാം തീവ്രവാദി സംഘത്തിന്റെ ഭീഷണി:മുളളിംഗര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു 

അയര്‍ലണ്ടില്‍ വീണ്ടും ഇസ്ലാം തീവ്രവാദി സംഘത്തിന്റെ ഭീഷണി:മുളളിംഗര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു 

മുളളിംഗര്‍ :അയര്‍ലണ്ടിലെ ആശുപത്രിയെ നടുക്കി വീണ്ടും ഐസിസ് ഭീഷണി. ഒടുവില്‍ പോലീസും സൈന്യവും നടത്തിയ തിരച്ചിലില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമായി.

ഐഎസ്ആഎസ് തീവ്രവാദികളുടെ പേരിലാണ് മുളളിംഗറിലുളള സെന്റ് ലോമന്‍സ് ആശുപത്രിയില്‍ ഭീഷണിയെത്തിയത്. വൈറ്റ് പൗണ്ടറും മുന്നറിയിപ്പ് ഭീഷണി അറിയിച്ചുളള കത്തുമായിരുന്നു ഐഎസ്‌ഐഎസ് തീവ്രവാദികളുടെ പേരില്‍ ആശുപത്രി ജീവനക്കാര്‍ക്ക് വന്നത്. നിങ്ങളുടെ അടുത്തേക്ക് ഐഎസ്‌ഐസ് വരുന്നു എന്നായിരുന്നു കത്തില്‍ ഉണ്ടായത്.

സംഭവം അറിഞ്ഞതിനെതുടര്‍ന്ന് കുതിച്ചെത്തിയ പോലീസ് കത്ത് തുറന്ന ആശുപത്രിയുടെ പ്രധാന കെട്ടിടം സീല്‍ ചെയ്ത് അടച്ചു. പോലീസും സൈന്യവും
ചേര്‍ന്ന് ആശുപത്രിയിലെ പ്രധാന കെട്ടിടം അരിച്ചുപെറുക്കി. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി
കത്തിലുണ്ടായിരുന്ന വെളള പൗണ്ടര്‍ നിര്‍വീര്യമാക്കുകയും ചെയ്തു.

ഐഎസ് ഭീഷണി വന്നതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയത്. ഇതുമൂലം നൂറ് കണക്കിന് രോഗികള്‍ക്ക്
വളരെയേറെ പ്രയാസം സഹിക്കേണ്ടി വന്നു. നിരവധി ജീവനക്കാര്‍ക്ക് മണിക്കൂറുകളോളം ആശുപത്രിയില്‍ പ്രവേശിക്കാനും സാധിച്ചില്ല.

Scroll To Top