Friday December 09, 2016
Latest Updates

ഇസ്ലാമില്‍ ചേരാന്‍ വിസമ്മതിച്ച നാല്  ക്രിസ്ത്യന്‍ കുട്ടികളെ ഐസിസ് വധിച്ചു (വീഡിയോ ) 

ഇസ്ലാമില്‍ ചേരാന്‍ വിസമ്മതിച്ച നാല്  ക്രിസ്ത്യന്‍ കുട്ടികളെ ഐസിസ് വധിച്ചു (വീഡിയോ ) 

ബാഗ്ദാദ്:ഐസിന്റെ ഭീകരതയ്ക്ക് അറുതിയാവുന്നില്ല. ഇസ്‌ളാം മതത്തില്‍ ചേരുന്നതിന് വിസമ്മതിച്ച ക്രിസ്ത്യന്‍ നാലു കുട്ടികളെ ഐസിസ് ഭീകരര്‍ തലയറുത്തു കൊന്നതായി വെളിപ്പെടുത്തല്‍ . ‘ബാഗ്ദാദിന്റെ വികാരി’ എന്നറിയപ്പെടുന്ന കാനന്‍ ആന്‍ഡ്രൂ വൈറ്റ് ആണ് ബാഗ്ദാദിന് സമീപത്ത് ഐസിസ് കൈയടക്കിയ ക്രിസ്ത്യന്‍ മേഖലയില്‍ നടന്ന ക്രൂരത വെളിപ്പെടുത്തിയത്. 

”ഐസിസ് തങ്ങളെ വേട്ടയാടുകയായിരുന്നു. നിരവധി പേരെ കൊന്നൊടുക്കി. കുഞ്ഞുങ്ങളുടെ ശരീരം വെട്ടിനുറുക്കി, തലകള്‍ തെറിച്ചു, നരമേധം നടത്തി അവര്‍ വടക്കോട്ട് നീങ്ങി. ഭീകരമായിരുന്നു ആ കാഴ്ച.’ അര്‍ബന്‍ ക്രിസ്ത്യന്‍ നെറ്റ്‌വര്‍ക്കിനോട് ആന്‍ഡ്രൂ വൈറ്റ് പറഞ്ഞു. 

അവശേഷിക്കുന്ന ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്യിപ്പിക്കുകയാണ് ഇറാക്കില്‍.കാനന്‍ ആന്‍ഡ്രൂ വൈറ്റ് പറഞ്ഞു.’ വീട് വീടാന്തരം ക്രൈസ്തവരെ തിരയുകയാണവര്‍ .’ഏലിയാസ് എന്നൊരാളെ ഐസിസ് സമീപിച്ചു.’ ഇസ്ലാമിലേയ്ക്ക് ചേരണം എന്നതായിരുന്നു ആവശ്യം.മത പരിവര്‍ത്തനം നടത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കളെ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.പാവം മനുഷ്യന്‍..അയാള്‍ക്ക് മറ്റൊരു വഴിയുമില്ലായിരുന്നു.നിരാശയോടെ അയാള്‍ സമ്മതിച്ചു.അവര്‍ പോയി കഴിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയ ആ മനുഷ്യന്‍ എന്നെ വിളിച്ചു.

.’ഞാന്‍ അവരാവശ്യപ്പെട്ടത് പറഞ്ഞുപോയി …എന്റെ മക്കളെ നഷ്ട്ടപ്പെടുമല്ലോ എന്നോര്‍ത്ത് പറഞ്ഞു പോയതാണ്…ഫാദര്‍ ..യേശു ഇപ്പോഴും എന്നെ സ്‌നേഹിക്കുന്നുണ്ടോ ?എന്നെ തള്ളിക്കളയുമോ ?

ഞാന്‍ പറഞ്ഞു …സാരമില്ല ഏലിയാസ് യേശു നിന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്…

ആ സംഭവം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞായിരുന്നു അടുത്ത ദുരന്തം.നാല് കുട്ടികളെയായിരുന്നു ഇത്തവണ അവര്‍ പിടി കൂടിയത്.ഇസ്‌ളാമിലേക്ക് പരിവര്‍ത്തനം ചെയ്യാമെന്ന് സമ്മതിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു കുട്ടികളോട് ഐസിസ് ഭീകരര്‍ പറഞ്ഞത്.

അവര്‍ നഷ്ട്ട ധൈര്യരാവാതെ വിളിച്ചു പറഞ്ഞു ‘ഇല്ല..ഞങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നു…’ഐസിസ് ഭീകരര്‍ ആവര്‍ത്തീച്ചു ആവശ്യപ്പെട്ടിട്ടും അവര്‍ മനം മാറ്റിയില്ല,നിമിഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു.കുട്ടികളെ അവര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു കളഞ്ഞു……ആന്‍ഡ്രൂ വൈറ്റ് സങ്കടത്തോടെ വെളിപ്പെടുത്തി.

15 വയസിനു താഴെയുള്ളവരാണ് കൊല്ലപ്പെട്ടവര്‍. എന്നാല്‍, ബാഗ്ദാദിലെ ഭൂരിപക്ഷം മുസ്‌ളീങ്ങളും ക്രിസ്തുമത വിശ്വാസികളായ തങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്നും ആന്‍ഡ്രൂ വൈറ്റ് കൂട്ടിച്ചേര്‍ത്തു. ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ആന്‍ഡ്രൂവൈറ്റ് ഇപ്പോള്‍ ഇസ്രയേലിലാണ് താമസം. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇറാക്ക് വിട്ടത്. എങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ വടക്കന്‍ ഇറാക്കില്‍ മാറ്റിപാര്‍പ്പിച്ചിട്ടുള്ള ക്രിസ്ത്യാനികളുടെ കാര്യങ്ങള്‍ നോക്കി നടത്തുവാനായി തങ്ങുന്നുണ്ടെന്നും പറഞ്ഞു.കാനന്‍ ആന്‍ഡ്രൂ വൈറ്റ് പത്രപ്രവര്‍ത്തകനോട് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ കാണുക 

Scroll To Top