Friday December 09, 2016
Latest Updates

അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ മുസ്ലീം തീവ്രവാദികളായെന്ന് യൂറോപോള്‍

അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ മുസ്ലീം തീവ്രവാദികളായെന്ന് യൂറോപോള്‍

ഡബ്ലിന്‍:അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഐ.എസ് പോലുള്ള ഭീകരസംഘടനകളില്‍ 5000ത്തിലധികം പേര്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ പൊലീസ് ഏജന്‍സിയായ യൂറോപോളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരിലധികവും ചെറുപ്പക്കാരാണെന്നും തിരിച്ചുവന്നാല്‍ അവരവരുടെ രാജ്യത്തിന് വലിയ ഭീഷണിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ സെക്യൂരിറ്റിഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ ചിലരുടെ പേര് വിവരങ്ങള്‍ ലഭ്യമായെന്നും വ്യക്തമാക്കുന്നു.

ഫ്രാന്‍സിലെ പാരീസില്‍ അടുത്തിടെ അരങ്ങേറിയ ഭീകരാക്രമണ പരമ്പരക്ക് പിന്നാലെയാണ് യുറോപോള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഭീകര പ്രവര്‍ത്തനവും റിക്രൂട്ട്‌മെന്റും തടയാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലുള്‍പ്പെടെ ശക്തമായ നിരീക്ഷണം വേണമെന്നും യൂറോപോള്‍ ഉദ്യോഗസ്ഥന്‍ റോബ് വെയിന്‍വ്രൈറ്റ് ബ്രിട്ടീഷ് പാര്‍ലമെന്റ് കമ്മറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു.

മുമ്പത്തെതില്‍ നിന്ന് വ്യത്യസ്തായി പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇത്തരക്കാര്‍ തങ്ങളുടെ മേഖല വ്യാപിപ്പിക്കുന്നതെന്നും അതിനാല്‍ അതത് രാജ്യങ്ങളിലെ ടെക്‌നോളജി വകുപ്പും നിയമവകുപ്പും ശക്തമായി രംഗത്തിറങ്ങണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഐ.എസിന്റെ ശക്തികേന്ദ്രമായ സിറിയ, ഇറാഖ് എന്നിവിടങ്ങളിലായി പരിശീലനത്തിന് നിരവധി യൂറോപ്യന്മാര്‍ എത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Scroll To Top