Saturday December 03, 2016
Latest Updates

ഇസ്ലാമിക് ഭീകരര്‍ അവയവ വില്‍പ്പനക്കാരോ ?

ഇസ്ലാമിക് ഭീകരര്‍ അവയവ വില്‍പ്പനക്കാരോ ?

ന്യൂയോര്‍ക്ക്: ആയിരങ്ങളുടെ ജീവനെടുക്കുന്ന ഐ എസ് ഭീകരര്‍ മൃതദേഹങ്ങളില്‍നിന്ന് അവയവങ്ങളെടുത്ത് വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൊല ചെയ്യപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് അവയവങ്ങളെടുത്ത് വിറ്റ് സാമ്പത്തിക ലാഭമുണ്ടാക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് തുടര്‍ന്ന് ഐക്യരാഷ്ട്രസഭ അന്വേഷണം തുടങ്ങി.പല മൃതദേഹങ്ങളും വികലമായ രീതിയിലാണ് കണ്ടെത്തിയത്. ‘അതായത് ചില അവയവങ്ങള്‍ കാണാനില്ലായിരുന്നുവെന്ന് ഇറാക്കിലെ യുഎന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഹാക്കിമിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘എല്ലാ മാനുഷിക മൂല്യങ്ങളെയും ഈ തീവ്രവാദി ഗ്രൂപ്പുകള്‍ ചവിട്ടിമെതിക്കുകയാണ്. ഇറാഖിലുള്ളവരോട്, അവര്‍ ഷിയ, സുന്നി, ക്രിസ്ത്യന്‍, തുര്‍ക്ക്‌മെന്‍, ഷബക്, യെസിദികള്‍ ഏതുമാകട്ടെ, ഭീകരര്‍ ചെയ്യുന്നത് ഹീനമായ പ്രവൃത്തിയാണ്. ചില മൃതദേഹങ്ങളുടെ വൃക്കയിരിക്കുന്ന പിന്‍ഭാഗം തുറന്ന നിലയിലാണ് കാണുന്നത്. ഇത് നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലിയ തലത്തിലാണ് കാര്യങ്ങളെന്ന് സൂചിപ്പിക്കുന്നു. വംശഹത്യ നടത്തി മാനവികതയോട് ചെയ്യുന്ന ക്രൂരത്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കണക്കു പറയിക്കണം’ അല്‍ ഹക്കിം പറഞ്ഞു.

അവയവ വ്യാപാരത്തിനായി പ്രത്യേക വിഭാഗം ഐസിസിനുണ്ടെന്ന് സംഭവത്തെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത അല്‍മോണിറ്റര്‍ പറയുന്നു. ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്ന് സൗദി അറേബ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെത്തിച്ചശേഷം കരിഞ്ചന്തയില്‍ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് അസിറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധം, ആഭ്യന്തരകലഹം തുടങ്ങി ഏതു സംഘര്‍ഷമേഖലയിലും അച്ചടക്കമില്ലാത്ത സൈനികരാണ് പോരാട്ടത്തിനെത്തുന്നതെങ്കില്‍ അവയവമോഷണം നടക്കുമെന്ന് മെഡിക്കല്‍ ആന്ത്രോപ്പോളജി രംഗത്ത് വിദഗ്ദ്ധനായ ഷെപ്പെര്‍ ഹ്യൂസ് സൂചിപ്പിച്ചു.

Scroll To Top