Thursday December 08, 2016
Latest Updates

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണ ലക്ഷ്യസ്ഥാനങ്ങളില്‍ അയര്‍ലണ്ടും,ഐ എസ്സില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ഐറിഷ്‌കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് 

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണ ലക്ഷ്യസ്ഥാനങ്ങളില്‍ അയര്‍ലണ്ടും,ഐ എസ്സില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ഐറിഷ്‌കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് 

ഡബ്ലിന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അമേരിക്കയിലും ഫ്രാന്‍സിലും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അയര്‍ലണ്ടും ഐസിസ് ലക്ഷ്യം വെയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണെന്ന വെളിപ്പെടുത്തല്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ ആക്രമണ ഭീഷണികളില്‍ നിന്നും അയര്‍ലണ്ടും മുക്തമല്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ആഗോള സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു. അമേരിക്കന്‍ നഗരങ്ങളിലെയും പാരീസിലെയും സബ്‌വേ ട്രെയിനുകളില്‍ സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ഐസ് ആസൂത്രണം ചെയ്യുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കയും ഫ്രാന്‍സും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നിലപാട് ശക്തമാക്കിയതിന്റെ പ്രതികാരമായാണ് ഭീകരര്‍ ആക്രമണം നടത്താന്‍ ആലോചിക്കുന്നത്. 
ഇതിനിടെ അയര്‍ലണ്ടില്‍ നിന്നും നാല്‍പ്പത് പേരെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐ എസൂ മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജസ്റ്റീസ് വകുപ്പ് വെളിപ്പെടുത്തി.ആഫ്രിക്കയിലേയ്ക്കും ,മിഡില്‍ ഈസ്റ്റിലേയ്ക്കുമാണ് ഇവര്‍ പോയിരിക്കുന്നതെന്നും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ് സംശയിക്കുന്നതെന്നും ജസ്സ്റ്റിസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.
സിറിയയിലും ഇറാഖിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐറിഷ് ജിഹാദികള്‍ സഞ്ചരിക്കുന്നത് വ്യാജ പാസ്‌പോര്‍ട്ടുകളിലാവാം എന്നാണ് റിപ്പോര്‍ട്ടുകള്‍ .അയര്‍ലണ്ടിലെ മുസ്ലീം കമ്മ്യൂണിറ്റിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. അഞ്ച് വര്‍ഷം മുമ്പ് ഇറാഖ്‌സിറിയ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഒരു ഐറിഷ് മുസ്ലീമിന്റെ മൃതദേഹത്തില്‍ നിന്ന് വ്യാജ ഐറിഷ് പാസ്‌പോര്‍ട്ട് ലഭിച്ചതും ഇത് സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെടുത്തുന്നു. 30 ഐറിഷ് ജിഹാദികളാണ് ഇറാഖിലും സിറിയയിലും മാത്രം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

ഐറിഷ് ജിഹാദികളുടെ ഇന്റര്‍നെറ്റ് ഇടപാടുകളും നിരീക്ഷിക്കുന്നുണ്ട്. അതേസമയം ഇവരുടെ ഇന്റര്‍നെറ്റ് ഇടപാടുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലോ മറ്റ് സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലോ ഐറിഷ് ജിഹാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍്‌റര്‍നാഷ്ണല്‍ സെന്‍്‌റര്‍ ഫോര്‍ റാഡിക്കലൈസേഷന്റെ സ്‌പെഷ്യല്‍ യൂണിറ്റാണ് ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന ഐറിഷ് ജിഹാദികളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷണ വിധേയമാക്കുന്നത്. 

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങള്‍ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നും ഐറിഷ് ജിഹാദികളുടെ സാന്നിധ്യം കണ്ടില്ല. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയെ കൊന്നത് ഉള്‍പ്പെടെ വിവിധ കൊലപാതക വീഡിയോകളില്‍ ബ്രിട്ടീഷ് ജിഹാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം വീഡിയോകളിലൊന്നും ഐറിഷ് ജിഹാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല.എങ്കിലും ഐറിഷ് ജിഹാദിസ്റ്റുകളെ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടാണിരിക്കുന്നത് എന്ന് ജസ്റ്റീസ് വകുപ്പ് വെളിപ്പെടുത്തി.

Scroll To Top