Monday October 23, 2017
Latest Updates

പേടിക്കണം നാം അയര്‍ലണ്ടിലെ താമസക്കാരും ….എവിടെയും ഭീകരതയുടെ വിത്തുകള്‍!

പേടിക്കണം നാം അയര്‍ലണ്ടിലെ താമസക്കാരും ….എവിടെയും ഭീകരതയുടെ വിത്തുകള്‍!

ഡബ്ലിന്‍ : അയര്‍ലണ്ടിലും ഭീകരതയുടെ വിത്തുകളെന്ന് വെളിപ്പെടുത്തല്‍.ഭീകരവാദികള്‍ യൂറോപ്പിലേക്കുള്ള സുരക്ഷിത കവാടമായി അയര്‍ലണ്ടിനെ കാണുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അയര്‍ലണ്ടില്‍ 12പേരടങ്ങിയ ജിഹാദികളുടെ ഉറച്ച സംഘമുണ്ടെന്ന് ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.സൗത്ത് ഡബ്ലിന്‍ ടൗണിലാണ് ഐസീസ് അനുയായികളെന്നു സംശയിക്കുന്ന സംഘം താമസിക്കുന്നത്.

ഏറ്റവും സുരക്ഷിത താവളമായാണ് ഭീകരവാദികള്‍ അയര്‍ലണ്ടിനെ കാണുന്നത്.ഇവരില്‍ ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ പണവും മറ്റും സമാഹരിക്കുന്നുണ്ട്.ഇതിനെ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനുള്ള മറയാക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ഈ പണം എത്തിച്ചേരുന്നത് ഐസീസ് ഭീകരവാദികളിലാണ്.-ഉന്നത കേന്ദ്രം വെളിപ്പെടുത്തി.

ഈ സംഘം നിരീക്ഷണത്തിലും കാവലിലുമാണെന്ന് ഭീകര വിരുദ്ധ ഡിക്ടക്ടീവുകള്‍ പറയുന്നു.എന്നാല്‍ മനുഷ്യവിഭവ ശേഷിയുടെ കുറവു മൂലം യുകെയിലെയോ യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേതുപോലെയോ ഉള്ള സമഗ്രമായ മോണിറ്ററിംഗ് സാധ്യമായിട്ടില്ല. 20പേരടങ്ങിയതായിരുന്നു ഈ ഇസ്ലാമിക ഭീകരസംഘം.ഇവരില്‍ എട്ടുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.

മധ്യകിഴക്കന്‍ സ്വദേശിയാണ് ഈ സംഘത്തിന്റെ തലവനെന്ന് ഗാര്‍ഡാ വെളിപ്പെടുത്തുന്നു.ദേശീയ സുരക്ഷാ കാരണങ്ങളാല്‍ രാജ്യത്തു നിന്ന് പുറത്താക്കിയയാളാണ് ഇയാള്‍.ഇസ്ലാമിക ഭീകരുമായി ബന്ധമുണ്ടെന്ന പേരിലാണ് നാടുകടത്തിയത്.ഇതിനെതിരെ അവിടുത്തെ സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ് ഇയാള്‍.പുറത്താക്കിയാല്‍ 50കാരനായ ഇയാളെ വധിക്കുമെന്നും ഭീഷണിയുണ്ട്.നിയമപരമായ കാരണങ്ങളാല്‍ ഇയാളുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും ഗാര്‍ഡാ പറഞ്ഞു

Scroll To Top