Wednesday December 07, 2016
Latest Updates

വിദേശത്ത് നിന്നും ഇരുപതോളം ഐറിഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അയര്‍ലണ്ടില്‍ തിരികെയെത്തി,ഗാര്‍ഡ പ്രത്യേക നിരീക്ഷണവിഭാഗം ആരംഭിച്ചു

വിദേശത്ത് നിന്നും ഇരുപതോളം ഐറിഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അയര്‍ലണ്ടില്‍ തിരികെയെത്തി,ഗാര്‍ഡ പ്രത്യേക നിരീക്ഷണവിഭാഗം ആരംഭിച്ചു

 ഡബ്ലിന്‍: ഐറിഷ് ജിഹാദി ഐഎസ് തീവ്രവാദികള്‍ അയലണ്ടില്‍ തിരിച്ചെത്തിയെന്ന വെളിപ്പെടുത്തലില്‍ സ്തബ്ദിച്ച് അയര്‍ലണ്ട്.സിറിയ അടക്കമുള്ള രാജ്യങ്ങളിലായിരുന്ന ഇവരുടെ തിരിച്ചു വരവ് രാജ്യത്ത് പരക്കെ ഭീകരാക്രമണ ഭീതി പരത്തിയിരിക്കുകയാണ്.ഐഎസിനു വേണ്ടി പോരാടുന്നവരെന്ന് സംശയിക്കുന്ന ഐറിഷ് ജിഹാദി തീവ്രവാദി സംഘടനയ്ക്കായിലെ അംഗങ്ങള്‍ക്ക് മേല്‍ ഗാര്‍ഡയുടെ ഭീകരപ്രവര്‍ത്തന വിരുദ്ധ യൂണിറ്റ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ‘സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസ്സല്‍സിലെ ഭീകരാക്രണ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അയര്‍ലണ്ടിലും ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. വെടിവയ്പും സ്‌ഫോടനങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പാണ് ബല്‍ജിയന്‍ സര്‍ക്കാര്‍ നല്കിയിരിക്കുന്നത്. ബയോകെമിക്കല്‍ ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ഭീതിയില്‍ പാരീസിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഐറിഷ് ഐഎസ് തീവ്രവാദികള്‍ അയര്‍ലണ്ടിലേക്ക് എത്തിയെന്ന സൂചനയെത്തുടര്‍ന്ന് ഭീകരാക്രമണ ഭിതിയില്‍ ഒരാഴ്ചയായി അയര്‍ലണ്ടിലും ഗാര്‍ഡ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്.

പാരീസില്‍ 130 പേരുടെ ജീവനപഹരിച്ച ഭീകരാക്രമണത്തില്‍ അയര്‍ലണ്ടിലെ തീവ്രവാദി സംഘടനാ പ്രവര്‍ത്തകരും ഉണ്ടായിരുന്നതായും സിറിയ/ ഇറാക്ക് രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ പുറപ്പെട്ട ഇവര്‍ തിരികെ എത്തിയെന്ന വെളിപ്പെടുത്തല്‍ ആദ്യമായാണ് നടത്തുന്നത്.

ജിഹാദികളുടെ നീക്കങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ജനങ്ങളുടെ ഭീതിയകറ്റാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും ഡബ്ലിനിലെ സുരക്ഷാ അധികൃതര്‍ അറിയിച്ചു. പാരീസ് ഭീകരാക്രമത്തില്‍ ഉള്‍പ്പെട്ടതും ആക്രമണത്തിനായി സിറിയലിലേക്ക് പോയതും ഇപ്പോള്‍ തിരികെ വന്നതുമായി രണ്ടു ഐറിഷ് ഭീകരവാദികള്‍ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ പാരീസ് ആക്രമണവുമായി ബന്ധമില്ലാത്തതും പരിശീലനം നേടിയവരുമായ ഇരുപതിലധികം തീവ്രവാദികള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ തിരികെ എത്തിയിയിട്ടുണ്ട്.

സിറിയയില്‍ ആക്രമണം നടത്തുന്നവര്‍ക്ക് സൈന്യ വിന്യാസവുമായ ബന്ധപ്പെട്ട സഹായമാണ് ഇവര്‍ നല്കി കൊണ്ടിരുന്നതതെന്നും ഡബ്ലിനിലെ സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.തിരികെ എത്തിയ ഇവര്‍ ഡബ്ലിന്‍,ലൌത്ത് ,കില്‍ഡയര്‍,ലോംഗ് ഫോര്‍ഡ് എന്നീ സ്ഥലങ്ങളിലായി താമസിക്കുന്നതായും ഡബ്ലിനില്‍ ഇടയ്ക്കിടെ കൂടികാഴ്ച നടത്തുന്നുണ്ടെന്നും ഗാര്‍ഡ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജരാല്‍ഡും അയര്‍ലണ്ടിലെ ഐസിസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.അയര്‍ലണ്ടിലെ പബ്ലിക് സെക്ടര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള ഏതാനം ഡോക്റ്റര്‍മാര്‍ക്കും ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.



Scroll To Top